എഡിറ്റര്‍
എഡിറ്റര്‍
സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ല: സുപ്രീം കോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടുമില്ല: പിണറായി
എഡിറ്റര്‍
Monday 8th May 2017 10:09am

തിരുവനന്തപുരം: ടി.പി സെന്‍കുമാര്‍ കേസ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ല. കേസില്‍ സുപ്രീം കോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടുമില്ല. പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

കോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിറ്റില്‍ തുക അടക്കാനാണ് പറഞ്ഞത്. ബാലനീതിയ്ക്കായാണ് ഈ തുക ഉപയോഗിക്കുകയെന്നും പിണറായി പറഞ്ഞു.

ആവശ്യമായി വിശദീകരണം സുപ്രീം കോടതിയില്‍ നിന്നും തേടുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും പിണറായി പറഞ്ഞു. സെന്‍കുമാര്‍ വിഷയം അടിയന്തരപ്രമേയ നോട്ടീസ് ആയി അവതരിപ്പിക്കുയായിരുന്നു. കെ. മുരളീധരന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ചത്.

കോടതിയില്‍ നിന്നേറ്റ തിരിച്ചടി അപമാനമാണെന്ന് പ്രതിപക്ഷം പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് വ്യക്തത തേടി പോയ സര്‍ക്കാരിന് പിഴ ചുമത്തിയത്. ഇത് സര്‍ക്കാരിന് ഏറ്റ തിരിച്ചടി അല്ല സംസ്ഥാനത്തിനേറ്റ നാണക്കേടാണെന്നും മുരളീധരന്‍ പറഞ്ഞു. ഉപദേശികള്‍ ഉപദേശിച്ച് ഉപദേശിച്ച് സര്‍ക്കാരിനെ ഒരു വഴിക്കാക്കിയെന്നും ടി.പി കേസില്‍ നേതാക്കളെ അറസ്റ്റ് ചെയ്തപ്പോള്‍ തന്നെ പിണറായി സെന്‍കുമാറിന് ബ്ലാക് മാര്‍ക് കൊടുത്തിരുന്നെന്നും മുരളീധരന്‍ പറഞ്ഞു.


Dont Miss നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു; ചുരിദാറിന്റെ കൈമുറിച്ചു; ജീന്‍സിന്റെ ഹുക്കും പോക്കറ്റും മുറിച്ചുമാറ്റി


തുടര്‍ന്നാണ് പിണറായി വിശദീകരണവുമായി രംഗത്തെത്തിയത്. സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് പിഴ വിധിക്കുകയോ സര്‍ക്കാര്‍ മാപ്പ് പറയുകയോ ചെയ്തിട്ടില്ലെന്ന് പിണറായി വിശദീകരിച്ചു.

സര്‍ക്കാര്‍ ആവശ്യമായ വിശദീകരണം തേടിയാണ് പോയത്. ആ ഹരജി കോടതി തള്ളുകയായിരുന്നു. അല്ലാതെ സര്‍ക്കാര്‍ മാപ്പ് പറയുകയോ പിഴ വിധിക്കുകയോ ചെയ്തിട്ടില്ലെന്നും പിണറായി പറഞ്ഞു.

Advertisement