എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ ആര്‍.എസ്.എസും ബി.ജെ.പിയും കടന്നുവരാത്തത് കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ കാരണമെന്ന് പിണറായി
എഡിറ്റര്‍
Saturday 19th August 2017 3:58pm

ആലപ്പുഴ: കേരളത്തിലേക്ക് ബി.ജെ.പിയും ആര്‍.എസ്.എസും കടന്ന് വരാത്തതിന് കാരണം കമ്മ്യൂണിസ്റ്റ് സര്‍ക്കാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്രസമരസമയത്ത് ബ്രിട്ടീഷുകാരുടെ കൂടെ നിന്നവരാണ് ആര്‍.എസ്.എസുകാര്‍. കേരളത്തിലെ ഇന്നത്തെ സാമൂഹികാവസ്ഥയ്ക്ക് അടിത്തറ പാകിയത് കമ്മ്യൂണിസ്റ്റ്കാരാണ് പിണറായി പറഞ്ഞു.


Dont Miss രാഹുല്‍ഗാന്ധി ഗോരഖ്പൂര്‍ ആശുപത്രി സന്ദര്‍ശനം ഉപേക്ഷിച്ചു


സഖാവ് എന്ന പദത്തിന്റെ പര്യായമായി എന്നും കമ്മ്യുണിസ്റ്റുകാരുടെ മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ് കൃഷ്ണപ്പിള്ള. തൊഴിലാളികളെയും പാവപ്പെട്ട ജനവിഭാഗങ്ങളെയും അണിനിരത്തി സമരം നടത്തുന്നതില്‍് അസാമാന്യ ധീരതയോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു സഖാവിന്റേത്.

ഈ ധീരതയും ചങ്കുറപ്പും സഹപ്രവര്‍ത്തകര്‍ക്കും തൊഴിലാളി വര്‍ഗത്തിനും നല്‍കിയ ആവേശം ചെറുതല്ല. ത്യാഗത്തിനും കാരുണ്യത്തിനും സ്നേഹത്തിനും ഉദ്ദാഹരണമാണ് സഖാവിന്റെ പ്രവര്‍ത്തനങ്ങളെന്നും പിണറായി പറഞ്ഞു.

Advertisement