എഡിറ്റര്‍
എഡിറ്റര്‍
ലോ അക്കാദമി വിഷയത്തില്‍ മൗനം പാലിച്ചിട്ടില്ല: ജേക്കബ്ബ് തോമസില്‍ പൂര്‍ണവിശ്വാസമെന്നും പിണറായി
എഡിറ്റര്‍
Saturday 4th February 2017 10:30am

pinarayi

തിരുവനന്തപുരം: വിജിലന്‍സ് ഡയക്ടര്‍ ജേക്കബ്ബ് തോമസില്‍ സര്‍ക്കാരിന് പൂര്‍ണവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന് വിശ്വാസമില്ലാത്ത ആള്‍ ഡയരക്ടര്‍ സ്ഥാനത്ത് തുടരില്ലെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി കാണിച്ചാല്‍ അത് അവകാശമായി കണക്കാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ല. ന്യായമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കും.

വിഷയത്തില്‍ നിയമോപദേശം തേടിയത് കൂടുതല്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണെന്നും പിണറായി പറഞ്ഞു. ജേക്കബ്ബ് തോമസിന്റെ പേരില്‍ പുറത്തുവന്ന ചില കാര്യങ്ങള്‍ ശരിയാണ്. വിജിലന്‍സ് കേസില്‍ വീണ്ടും അന്വേഷണം വരുമ്പോള്‍ നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.


ലോ അക്കാദമി വിഷയത്തില്‍ സി.പി.ഐ പറഞ്ഞത് അവരുടെ ന്യായമാണ്. അതുസംബന്ധിച്ച് പ്രതികരണം നടത്താന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല.

സി.പി.ഐ ഉള്‍പ്പെടെ ആര്‍ക്കും വിഷയത്തില്‍ അഭിപ്രായം പറയാം. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നതിലടക്കം അന്വേഷണം നടക്കട്ടെ. ലോ അക്കാദമി സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും പിണറായി വ്യക്തമാക്കി.

നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിന്റെ അമ്മയുടെ കത്ത് കണ്ടു. അവര്‍ക്ക് വേണ്ടി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. അവര്‍ ആവശ്യപ്പെടാതെ തന്നെ ചെയ്തിട്ടുണ്ട്. ആത്മഹത്യപോലുള്ള കാര്യങ്ങള്‍ക്ക് സാധാരണ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കാറില്ല.

പക്ഷേ ആരും ആവശ്യപ്പെടാതെ തന്നെ അവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കി. മന്ത്രി ടി.പി രാമകൃഷ്ണന്‍ അവിടെയെത്തി അത് കൈമാറിയിട്ടുണ്ട്.

ജിഷ്ണുവിന്റെ കേസ് അന്വേഷണത്തനായി സ്‌പെഷ്യ ടീമിനെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ അവിടെ എത്തി അവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നത് ശരിയാണെന്നും അവിടെ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പിണറായി പറഞ്ഞു.

ലോ അക്കാദമിയിലെ ഭൂമി ഏറ്റെടുക്കണമെന്ന വി.എസിന്റെ കത്ത് ഒരു ആവശ്യം മാത്രമാണെന്നും ഭൂമി ഒരിക്കലും സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്നും പിണറായി പറഞ്ഞു. ഏതോകാലത്ത് സി.പി രാമസ്വാമി ഏറ്റെടുത്ത ഭൂമി ഇടപാടൊന്നും ഇപ്പോള്‍ അന്വേഷിക്കാനാവില്ലെന്നും പിണറായി പറഞ്ഞു.

 

Advertisement