എഡിറ്റര്‍
എഡിറ്റര്‍
എമേര്‍ജിങ് കേരളയിലൂടെ പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: പിണറായി
എഡിറ്റര്‍
Monday 10th September 2012 4:37pm

തിരുവനന്തപുരം: എമേര്‍ജിങ് കേരള പദ്ധതിയിലൂടെ കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എമേര്‍ജിങ് കേരള പദ്ധതി പഴയ ജിമ്മിന്റ ബാക്കിയാണ്. 50000 കോടിയുടെ വിദേശ നിക്ഷേപവുമായിട്ടായിരുന്നു അന്ന് ആ പദ്ധതി കൊണ്ടുവന്നത്. എന്നാല്‍ ഇന്ന് അതിന്റെ അവസ്ഥ എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും പിണറായി പറഞ്ഞു.

Ads By Google

എമേര്‍ജിങ് കേരളയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് അമേരിക്കന്‍ സ്ഥാനപതിയെ കൊണ്ടുവരികയാണ്. ആദ്യമായാണ് ഒരു അമേരിക്കന്‍ അംബാസിഡര്‍ കേരളത്തിലെ ഒരു ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തുന്നത്. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ട്.

സംസ്ഥാനത്തിന്റെ വികസന മൂലധനം വന്‍ ശക്തികള്‍ക്ക് അടിയറവ് വെയ്ക്കുന്നതാണ് ഈ എമേര്‍ജിങ് പദ്ധതി. വികസനം വേണ്ടെന്ന് ഇവിടെ ആരും പറയുന്നില്ല. പരമ്പരാഗത മേഖലയേയും പരിസ്ഥിതിയേയും സംരക്ഷിച്ചുകൊണ്ടായിരിക്കണം വികസനം. എമേര്‍ജിങ് പദ്ധതിയില്‍ ഉത്പാദന മേഖലയേയോ പൊതുമേഖലയേയോ ശക്തിപ്പെടുത്തുന്നില്ലെന്നാണ് പറയാനുള്ളതെന്നും പിണറായി പറഞ്ഞു.

വികസനത്തിനായി സ്വകാര്യമൂലധനം ഉപയോഗിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ അതിന്റെ വിനിയോഗത്തിന്റെ അളവാണ് ശ്രദ്ധിക്കേണ്ടത്.  സമ്പന്ന വിഭാഗങ്ങളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ എമേര്‍ജിങ് പദ്ധതി കൊണ്ടുവന്നത്.

സാമൂഹിക സാമ്പത്തിക രംഗത്തെ അസമത്വവും, പ്രകൃതി ചൂഷണവും പാരിസ്ഥിതിക തകര്‍ച്ചയുമൊന്നും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് വിഷയമല്ലെന്നും പിണറായി കുറ്റപ്പെടുത്തി.

Advertisement