തിരുവനന്തപുരം: ഉദ്ഘാടനം വൈകിയതില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ കഴക്കൂട്ടം ടെക്‌നോസിറ്റിയിലെ സണ്‍ടെക് ശിലാസ്ഥാപന വേദിയിലായിരുന്നു സംഭവം.

ഉദ്ഘാടനത്തിനായി കൃത്യസമയത്തെത്തിയ മുഖ്യമന്ത്രി ഏറെ നേരം വേദിയിലിരുന്നിട്ടും ഉദ്ഘാടനം ചെയ്യാനായി അദ്ദേഹത്തെ ക്ഷണിച്ചില്ല. ചടങ്ങില്‍ സന്നിഹിതനായ സമ്പത്ത് എം.പിയുടെ പ്രസംഗം ഉള്‍പ്പെടെ കഴിഞ്ഞിട്ടും ഉദ്ഘാടനചടങ്ങിനായി മുഖ്യമന്ത്രിയെ ക്ഷണിക്കുന്നുണ്ടായിരുന്നില്ല.


Also Read ഭാര്യയോട് പരാതി പറഞ്ഞതിന്റെ പേരിലാണ് ആ നടി ആക്രമിക്കപ്പെട്ടത്; ദിലീപിനെതിരെ ആഞ്ഞടിച്ച് കങ്കണ


ഇതോടെ ക്ഷമനശിച്ച മുഖ്യമന്ത്രി ആരുംക്ഷണിക്കാതെ തന്നെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് മൈക്കിനടുത്തേക്ക് പോകുകയും ഇനിയെങ്കിലും ഉദ്ഘാടനം നടത്താന്‍ തയ്യാറായില്ലെങ്കില്‍ ഒന്നും സംസാരിക്കാതെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന് പറയുകയായിരുന്നു.

ഇത് കേട്ടതോടെ വേദിയിലുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റ് നിന്നും. ഇതോടെ അങ്കലാപ്പിലായ സംഘാടകര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ശിലാസ്ഥാപനചടങ്ങിലേക്ക് ക്ഷണിക്കുകയും പിണറായി ഉദ്ഘാടനം നിര്‍വഹിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ വളരെ ശാന്തനായി മൈക്കിനടുത്ത് എത്തിയ പിണറായി പ്രസംഗിക്കുകയും എല്ലാവര്‍ക്കും ഓണം ബക്രീദ് ആശംസകള്‍ നേരുകയും ചെയ്യുകയായിരുന്നു.