എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ രാഹുല്‍ ഗാന്ധി പെരുമാറിയത് വെളിവില്ലാത്തവനെ പോലെ: പിണറായി
എഡിറ്റര്‍
Tuesday 14th January 2014 11:34am

Pinarayi

തിരുവനന്തപുരം: കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ##രാഹുല്‍ ഗാന്ധി പെരുമാറിയത് വെളിവില്ലാത്തവനെ പോലെയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ##പിണറായി വിജയന്‍.

പോലീസ് ജീപ്പിന് മുകളില്‍ കയറി രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത് നിയമവിരുദ്ധമാണെന്നും പിണറായി പറഞ്ഞു. കോമാളിയെയാണോ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നും പിണറായി ചോദിച്ചു.

രാഹുല്‍ ഗാന്ധിയെ നിയമനടപടിക്ക് വിധേയനാക്കണം. നിയമലംഘനത്തിന് ആഭ്യന്തര മന്ത്രി ആശിര്‍വാദം നല്‍കി. നിയമലംഘനത്തിന് ഗതാഗത കമ്മീഷണര്‍ കേസെടുക്കുമോയെന്നും പിണറായി ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള യുവ കേരള യാത്രയില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തിയത്.

Advertisement