എഡിറ്റര്‍
എഡിറ്റര്‍
മണിയുടെ പരാമര്‍ശത്തിനെതിരെ പിണറായി; മണി പറഞ്ഞത് ശരിയായില്ല; പെമ്പിളൈ ഒരുമൈ സ്ത്രീകളുടെ കൂട്ടായ്മ
എഡിറ്റര്‍
Sunday 23rd April 2017 4:38pm


ന്യൂദല്‍ഹി: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തര്‍ക്കെതിരായ വൈദ്യുത മന്ത്രി എം.എം മണിയുടെ പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പെമ്പിളൈ ഒരുമൈ എന്നത് സംസ്ഥാനത്തെ സ്ത്രീകളുടെ കൂട്ടായ്മായണെന്നും അത് സംബന്ധിച്ച് അധിക്ഷേപ പരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായില്ലെന്നായിരുന്നു പിണറായിയുടെ പപ്രതികരണം.


Also read പശു സംരക്ഷണത്തിന്റെ പേരില്‍ ദല്‍ഹിയില്‍ യുവാക്കള്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം; മര്‍ദ്ദിച്ചത് മൃഗസംരക്ഷണ വകുപ്പ് പ്രവര്‍ത്തകര്‍ 


ദല്‍ഹിയില്‍ വച്ച് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് വിഷയത്തില്‍ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ‘പെമ്പിളൈ ഒരുമൈ സംസ്ഥാനത്തെ സ്ത്രീകളുടെ കൂട്ടായ്മയാണ്. അത് സംബന്ധിച്ച് അധിക്ഷേപ പരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായില്ല. ബാക്കി കാര്യങ്ങള്‍ അത് പറഞ്ഞയാളുമായി സംസാരിച്ചശേഷം പ്രതികരിക്കാം’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

വിഷയത്തില്‍ മുഖ്യമന്ത്രി മണിയോട് വിശധീകരണം തേടുമെന്ന് തന്നെയാണ് ആദ്യ പ്രതികരണത്തില്‍ നിന്നപം വ്യക്തമാകുന്നത്. പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെക്കെതിരെ അടിമാലിയിലെ ഇരുപതേക്കറിലെ പ്രസംഗത്തിലാണ് മന്ത്രി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.

‘നമ്മുടെ പഴയ നമ്മുടെ പൂച്ച ഗവണ്‍മെന്റ് ഗസ്റ്റൗസില്‍ കുടിയും സകല പണിയുമുണ്ടായിരുന്നു. പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടും നടന്നിട്ടുണ്ടവിടെ, മനസിലായില്ലേ. അടുത്തുളള കാട്ടിലായിരുന്നു പണി. ഒരു ഡി.വൈ.എസ്.പിയുമുണ്ടായിരുന്നു അന്ന്.’ എന്നായിരുന്നു മണിയുടെ പരാമര്‍ശം.

മണിയുടെ പരാമര്‍ശത്തിനെതിരെ സി.പി.ഐ.എം നേതാക്കളായ ടി.എന്‍ സീമയും പി.കെ ശ്രീമതി ടീച്ചറും മേഴ്‌സിക്കുട്ടിയമ്മയും നേരത്തെ രംഗത്തെത്തിയിരുന്നു.

മന്ത്രിയുടെ പരാമര്‍ശം അംഗീകരിക്കാനവില്ലെന്നും മന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നുമായിരുന്നു സീമയുടെ പ്രതികരണം. മന്ത്രി മണിയുടെ പരാമര്‍ശത്തില്‍ ദുഖിക്കുന്നുവെന്നായിരുന്നു എം.പിയും സിപി.ഐ.എം കേന്ദ്രകമ്മിറ്റിയംഗവുമായ പി.കെ ശ്രീമതി ടീച്ചര്‍ പ്രതികരിച്ചിരുന്നത്. സമരത്തെ അനുകൂലിച്ചില്ലെങ്കിലും അപമാനിക്കരുതെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞിരുന്നു..

പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ മന്ത്രിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്നായിരുന്നു പ്രതികരിച്ചത്.

Advertisement