തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകത്തിന് പിന്നാലെ സി.പി.ഐ.എം ആഹ്ലാദപ്രകടനം നടത്തിയെന്ന് ആരോപിച്ചുകൊണ്ട് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍ ട്വിറ്ററില്‍
പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.

ആഹ്ലാദപ്രകടനം എവിടെ നടന്നു എന്നു വ്യക്തമല്ല. വാസ്തവ വിരുദ്ധമായ വീഡിയോ ആണെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞു.


Dont Miss സെല്‍ഫിയെടുക്കുന്നത് കൂട്ടബലാത്സംഗത്തിന് തുല്യമെന്ന് ഷീല; നടന്‍മാര്‍ക്കും നിര്‍മാതാക്കള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി താരം 


പയ്യന്നൂരിലെ കൊലപാതകം നിര്‍ഭാഗ്യവും അപലപനീയവുമാണ്. അതിനെ ആരും ന്യായീകരിക്കുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തുക തന്ന ചെയ്യും.

പയ്യന്നൂരിലേത് ഒറ്റപ്പെട്ട സംഭവമായി കണ്ട് സമാധാന ശ്രമത്തിന് ആക്കം കൂട്ടും. രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഉത്തരവാദിത്തമുണ്ട്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് കര്‍ശന നടപടിയെടുക്കും.

കണ്ണൂരില്‍ അഫ്‌സ്പ വേണ്ട. സായുധ സേന പ്രത്യേക അധികാര നിയമം കൊണ്ടുവരുന്നതിനോട് യോജിപ്പില്ലെന്നും പിണറായി വ്യക്തമാക്കി. അഫ്‌സ്പ നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം പൗരാവകാശ ലംഘനമാണ് നടന്നത്.

മണിപ്പൂരിലെ അന്തരീക്ഷം ഇവിടെയുണ്ടാകണമെന്നാണ് ബി.ജെ.പി പറയുന്നതെന്നും പിണറായി സഭയില്‍ പറഞ്ഞു.