Categories

പുറത്താക്കിയയാളെ മുഖ്യമന്ത്രിയാക്കേണ്ട ഗതികേട് സി.പി.ഐ.എമ്മിനില്ല: ഗൗരിയമ്മയ്ക്ക് പിണറായിയുടെ മറുപടി

pinarayi,-gouriyamma

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സി.പി.ഐ.എം തന്നെ ക്ഷണിച്ചുവെന്ന ജെ.എസ്.എസ് നേതാവ് കെ.ആര്‍ ##ഗൗരിയമ്മ യുടെ വാദത്തിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പാര്‍ട്ടി പുറത്താക്കിയയാളെ മുഖ്യമന്ത്രിയാക്കേണ്ട ഗതികേട് സി.പി.ഐ.എമ്മിനില്ലെന്ന് ##പിണറായി വിജയന്‍ തുറന്നടിച്ചു. ഗൗരിയമ്മയ്ക്കുള്ള മറുപടി തോമസ് ഐസക് നല്‍കിയതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാന്‍ ഇടതുപക്ഷം തന്നെ ക്ഷണിച്ചിരുന്നുവെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ടി.തോമസ് ഐസക്കുമായാണ് ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയതെന്നുമായിരുന്നു ഗൗരിയമ്മയുടെ അവകാശവാദം.

ജെ.എസ്.എസ് തിരുവനന്തപുരം സമ്മേളനത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്ക് സി.പി.ഐ.എമ്മില്‍ മുഖ്യമന്ത്രി പദം വാഗ്ദാനം ചെയ്ത കാര്യം ഗൗരിയമ്മ വെളിപ്പെടുത്തിയത്.

അതേസമയം, മുഖ്യമന്ത്രിയാകാന്‍ ക്ഷണിച്ചുവെന്ന ഗൗരിയമ്മയുടെ പരാമര്‍ശം വിസ്മയകരമെന്നായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം. ആലപ്പുഴ എം.എല്‍.എ എന്ന നിലയില്‍ താന്‍ നിരവധി തവണ ഗൗരിയമ്മയെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.