എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.പി വികാരത്തിനടിപ്പെടരുത്: പിണറായി
എഡിറ്റര്‍
Saturday 8th March 2014 3:57pm

pinaray-vijayan

തിരുവനന്തപുരം: വികാരത്തിനടിപ്പെട്ട് പ്രവര്‍ത്തികരുതെന്ന് ആര്‍ എസ് പിയോട് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കോണ്‍ഗ്രസിനേയും ബിജെപിയേയും ഒരു പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ അവസരത്തില്‍ ഇക്കാലമത്രയും വലിയ സംഭാവന നല്‍കിക്കൊണ്ടിരിക്കുന്ന ആര്‍.എസ്.പി ഇടതുപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നാണ് കരുതുന്നതെന്നും പിണറായി പറഞ്ഞു.

ജനാധിപത്യ രാഷ്ട്രീയം ശക്തിപ്പെടുത്താനുള്ള പാതയില്‍ ഉറച്ച് നില്‍ക്കാന്‍ ആര്‍.എസ്.പി  തയ്യാറാവണം. അഭിപ്രായ വ്യത്യാസങ്ങള്‍ മുന്നണിക്കകത്ത് നിന്ന് പരിഹരിക്കുക എന്നാതാണ് എല്‍.ഡി.എഫിലെ പതിവ് ശൈലി.

വികാരത്താല്‍ അതില്‍ നിന്നും വഴുതി പോകുന്നത് ഇടതുമുന്നണിയെയും ഇടതുപക്ഷ ഐക്യത്തേയും ദുര്‍ബലപ്പെടുത്താനേ ഉപകരിക്കുകയുള്ളു. ഇടതുപക്ഷ ഐക്യം നിലനിര്‍ത്തുന്നതനുള്ള കടമ നിര്‍വഹിക്കണമെന്നും അദ്ദേഹം ആര്‍.എസ്.പിയോട് അഭ്യര്‍ത്ഥിച്ചു.

ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന വൈകാരിക തീരുമാനങ്ങളില്‍ നിന്ന് ആര്‍.എസ്.പി പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.  ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ആര്‍.എസ്.പി പിന്മാറണം.

പ്രശ്‌നങ്ങളും പരാതികളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും കടുത്ത തീരുമാനം ഉപേക്ഷിക്കണമെന്നും വി.എസ് ആര്‍.എസ്.പി നേതൃത്വത്തോട്  പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

ആര്‍.എസ്.പി നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടും വി.എസ് ഈ ആവശ്യമുന്നയിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്ന് സി.പി.ഐ. എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോടും വി.എസ് ആവശ്യപ്പെട്ടിരുന്നു.

Advertisement