തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് പൂര്‍ണമായ കമ്മ്യൂണിസ്റ്റ് ഭരണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയുടെ ബൂര്‍ഷ്വാ ചട്ടക്കൂട്ടിലാണ് ഭരണം നടക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

‘കേരളത്തിലേത് പൂര്‍ണമായ കമ്മ്യൂണിസ്റ്റ് ഭരണമല്ല. ഭരണത്തില്‍ കുറച്ച് കമ്മ്യൂണിസ്റ്റുകാര്‍ മാത്രമേയുള്ളൂ. ഭരണഘടനയുടെ ബൂര്‍ഷ്വാ ചട്ടക്കൂട്ടിലാണ് ഭരണം നടക്കുന്നത്. ഭരണത്തിന് പരിമിതികളുണ്ട്’ അദ്ദേഹം പറഞ്ഞു.

Subscribe Us:

Also Read: ‘പന്നീ.. ഇന്ത്യയിലേക്ക് തിരിച്ച് പോകൂ’; അമേരിക്കയില്‍ ഇന്ത്യക്കാരനായ സി.ഇ.ഒയ്ക്ക് ട്രംപ് അനുകൂലികളുടെ അധിക്ഷേപം


അതേസമയം ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. എന്നാല്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ രാജിവെക്കില്ലെന്ന് പിണറായിവ്യക്തമാക്കി. രേഖമൂലമുള്ള ഒരു വിധിയും കോടതി നടത്തിയിട്ടില്ല. നിലവില്‍ കോടതി പരാമര്‍ശം മാത്രമാണുള്ളത് അതിന്റെ പേരില്‍ രാജി വേണ്ടെന്നും പിണറായി പറഞ്ഞു.

ബാലാവകാശ കമ്മീഷന് അപേക്ഷിക്കാനുള്ള കാലാവധി നീട്ടിയതില്‍ അപാകതയൊന്നുമില്ലെന്നും പിണറായി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡും ബാനറുകളുമായി പ്രതിഷേധിച്ചു.

നിയമസഭാ കവാടത്തില്‍ എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹസമരം നാലാംദിവസവും തുടരുകയാണ്. സഭാ സമ്മേളനം അവസാനിക്കുന്നതിനാല്‍ സഭയ്ക്കുപുറത്തേക്ക് സമരം വ്യാപിപ്പിക്കാനാണു തീരുമാനം ശൈലജയ്ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു.


Dont Miss: മലബാറിലെ 25 മതംമാറ്റ കല്ല്യാണത്തില്‍ സംശയമെന്ന് പൊലീസ്; അന്വേഷണത്തിന് നിര്‍ദേശം


ബാലാവകാശ കമ്മിഷന്‍ നിയമനവുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്ന നിരീക്ഷണത്തോടെയാണ് പരാമര്‍ശം സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചത്. കമ്മിഷന്‍ നിയമനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ച് നടത്തിയത് ലളിതമായ വിമര്‍ശനമാണെന്നും വ്യക്തമാക്കിയിരുന്നു.