എഡിറ്റര്‍
എഡിറ്റര്‍
ശശീന്ദ്രന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി; ഗതാഗതം മുഖ്യമന്ത്രി ഏറ്റെടുത്തു; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും
എഡിറ്റര്‍
Monday 27th March 2017 7:23am

 

തിരുവനന്തപുരം: ലൈംഗിക ചുവയുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതിനെത്തുടര്‍ന്ന് രാജിവെച്ച മന്ത്രി എ.കെ ശശീന്ദ്രന്റെ രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറി. മന്ത്രിസഭയില്‍ ഉടന്‍ അഴിച്ച് പണിക്ക് മുതിരാതെ ഗതാഗത വകുപ്പിന്റെ താല്‍ക്കാലിക ചുമതല മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തു.


Also read ‘മഹേഷിന്റെ പ്രതികാരം’ വിനായകനാണ് ചെയ്തിരുന്നതെങ്കില്‍ മറ്റൊരു സ്വഭാവവും സംസ്‌കാരവുമുള്ള ചിത്രമാകുമായിരുന്നുവെന്ന് ഫഹദ് ഫാസില്‍ 


അതേസമയം ഫേണ്‍ സംഭഷാണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും എന്ന സൂചനയുണ്ട്. ഇത് സംബന്ധിച്ച് ഇന്ന് തലസ്ഥാനത്തെത്തുന്ന ശശീന്ദ്രന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുക്കില്ലെന്ന നിലപാടിലാണ് പൊലീസ്. സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കും.

എന്‍.സി.പിയുടെ അവശേഷിക്കുന്ന എം.എല്‍.എയായ തോമസ് ചാണ്ടി കുവൈറ്റില്‍ നിന്നും ഇന്നെത്തുമെന്ന് സൂചനകളുണ്ട്. പാര്‍ട്ടി പറഞ്ഞാല്‍ തനിക്ക് മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് തോമസ് ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാ രൂപീകരണ സമയത്ത് എന്‍.സി.പിക്ക് ലഭിച്ച മന്ത്രിസ്ഥാനം രണ്ട് എം.എല്‍.മാര്‍ കൂടി ചേര്‍ന്ന് പങ്കിട്ടെടുക്കാമെന്ന് നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് എന്‍.സി.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

തോമസ് ചാണ്ടി കേരളത്തിലെത്തുന്ന പക്ഷം മന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള സാധ്യതയും ഉണ്ട്. ഇന്നലെ രാവിലെയാണ് സ്വകാര്യ ചാനല്‍ അശ്ലീല ചുവയുള്ള സംഭാഷണങ്ങള്‍ പുറത്ത് വിട്ടത്. തുടര്‍ന്നായിരുന്നു വാര്‍ത്താ സമ്മേളനം വിളിച്ച മന്ത്രി ആരോപണങ്ങള്‍ തള്ളിയതും രാജി പ്രഖ്യാപിച്ചതും. ഇത് കുറ്റസമ്മതമല്ലെന്നും എല്‍.ഡി.എഫ് സര്‍ക്കാരിന്റേയും തന്റെ പാര്‍ട്ടിയുടേയും രാഷ്ട്രീയ ധാര്‍മ്മികത ഉയര്‍ത്തി പിടിക്കാനാണെന്നുമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ശശീന്ദ്രന്‍ പറഞ്ഞിരുന്നത്.

Advertisement