തിരുവനന്തപുരം: നിയമസഭയില്‍ നയപ്രഖ്യാപനം നടത്താനെത്തിയ കേരളാ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ശിപായിയെപ്പോലെയാണ് പെരുമാറിയതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

നയപ്രഖ്യാപനം കഴിഞ്ഞ് ഇറങ്ങിയ ഗവര്‍ണര്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്കും യു ഡി എഫ് നേതാക്കള്‍ക്കും അരികിലേക്ക് ചെന്ന് അഭിവാദ്യമര്‍പ്പിച്ചത് ഏത് പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങള്‍ അനുസരിച്ചാണെന്ന് പിണറായി ചോദിച്ചു. ഞാന്‍ കോണ്‍ഗ്രസിനോട് കൂറുള്ളവനാണെന്നു കാണിക്കാനുള്ള ശ്രമങ്ങളാണ് ഗവര്‍ണര്‍ നടത്തിയതെന്നും പിണറായി ആരോപിച്ചു.

Subscribe Us: