എഡിറ്റര്‍
എഡിറ്റര്‍
മന്ത്രി സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി; ‘കിഫ്ബി എന്നത് പരിഹാസ്യമായ ഒന്നല്ല’
എഡിറ്റര്‍
Sunday 14th May 2017 9:25am

 

കണ്ണൂര്‍: കിഫ്ബിയെ വിമര്‍ശിച്ച പൊതുമാരമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി എന്ന് കേള്‍ക്കുമ്പോള്‍ പരിഹാസ്യമായ എന്തോ സംഗതിയാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നതെന്ന് പിണറായി പറഞ്ഞു. എന്നാല്‍ കിഫ്ബി പരിഹാസ്യമായ ഒന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also read മോദി പഠിച്ചെന്നവകാശപ്പെടുന്ന പാഠ്യപദ്ധതി ആ സമയത്ത് യൂണിവേഴ്‌സിറ്റിയില്‍ ഉണ്ടായിരുന്നില്ലെന്ന് ഗുജറാത്ത് യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസര്‍


കണ്ണൂരില്‍ എന്‍.ജി.ഓ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി സുധാകരന്റെ പരാമര്‍ശത്തിനുള്ള പ്രതികരണം മുഖ്യമന്ത്രി നടത്തിയത്. കിഫ്ബി പരിഹാസ്യമായ ഒന്നല്ലെന്ന് പറഞ്ഞ പിണറായി കിഫ്ബി ഒരു സാമ്പത്തിക സ്രോതസ്സാണെന്നും 500 കോടി രൂപയുടെ നിക്ഷേപമുണ്ടെങ്കില്‍ 500 കോടി രൂപയുടെ വികസന പ്രവര്‍ത്തനം അത് വഴി നടത്താമെന്നും കൂട്ടിച്ചേര്‍ത്തു.

ആ നിക്ഷേപം തീരുന്നതിനനുസരിച്ചേ പിന്നെ പണം അന്വേഷിക്കേണ്ട കാര്യമുള്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ കിഫ്ബിയെ വിമര്‍ശിച്ച സുധാകരന്‍ പദ്ധതികള്‍ക്ക് ബജറ്റിന് പുറത്ത് പണം അനുവദിക്കുമെന്നും. അതേ പദ്ധതികള്‍ക്ക് പണം അനുവദിച്ചതായി ബജറ്റില്‍ പ്രഖ്യാപിക്കുകയില്ലെന്നും ബജറ്റില്‍ പദ്ധതി പറയും. പക്ഷേ ബജറ്റില്‍ നിന്ന് വായപയെടുക്കാതെ വെളിയില്‍ നിന്ന് വായ്പ എടുക്കുന്ന പരിപാടിയാണിതെന്നുമായിരുന്നു പറഞ്ഞിരുന്നത്.


Dont miss ‘വീണ്ടും ബെഹ്‌റയെ തിരുത്താനുറച്ച് സെന്‍കുമാര്‍’; യു.എ.പി.എ പിന്‍വലിച്ച നടപടിയും പുന:പരിശോധിക്കുന്നു 


പൊതുമരാമത്ത് വകുപ്പില്‍ മാത്രം 25,000 കോടി രൂപയുടെ പ്രവൃത്തികളാണ് പ്രഖ്യാപിച്ചതെന്നും അമ്പത് കോടി രൂപയുടെ പാലം പണിയാന്‍ വരെ പണമില്ലെന്നും പറഞ്ഞിരുന്നു. 3,000 കോടി രൂപയെങ്കിലും ലഭിക്കേണ്ട പൊതുമരാമത്ത് വകുപ്പിന് ആകെ കിട്ടിയത് 129 കോടി രൂപയാണെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെയും പരാമര്‍ശങ്ങള്‍ നടത്തിയ മന്ത്രി ബജറ്റിനുശേഷമാണ് 900 കോടി രൂപയുടെ പദ്ധതികള്‍ക്ക് പ്രത്യേകാനുമതി നല്‍കിയതെന്നും എന്നാല്‍ ഇപ്പോള്‍ 1000 കോടി രൂപയുടെ പദ്ധതികള്‍ കടന്നെന്നും പറഞ്ഞ സുധാകരന്‍ ഈ പദ്ധതികളുടെ കാര്യം ബജറ്റില്‍ വച്ചാല്‍ പോരെയെന്നും ചോദിച്ചു.


You must read this ‘മകളുടെ ജീവനറ്റ ദേഹം കണ്ടപ്പോള്‍ ഒരച്ഛനും ഇങ്ങനെ കാണാന്‍ ഇടവരരുതെന്ന് പ്രാര്‍ത്ഥിച്ച് പോയി’: പൂണെയില്‍ കൊലചെയ്യപ്പെട്ട രസീല രാജുവിന്റെ അച്ഛന്‍ പറയുന്നു


‘ഈ പദ്ധതികളുടെ കാര്യം ബജറ്റില്‍ വച്ചാല്‍ പോരെ, പക്ഷെ ബജറ്റില്‍ വയ്ക്കില്ല. അതാണ് ഇപ്പോഴത്തെ കളി. ഇത്തരത്തിലൊക്കെയുളള തരികിട കളികളാണ് സംസ്ഥാനം ഉണ്ടായ കാലം മുതല്‍ നടക്കുന്നത്. ഇപ്പോഴും ഒന്നും മാറിയിട്ടില്ലെന്നു’മായിരുന്നു സുധാകരന്‍ പറഞ്ഞിരുന്നത്.

Advertisement