കണ്ണൂര്‍: കേരളത്തെ ജനങ്ങളെ പട്ടിണിക്കിട്ട് ക്രൂരത കാട്ടുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കണ്ണൂര്‍ ദേശാഭിമാനിയില്‍ ഇ എം എസ്-എ കെ ജി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിനുള്ള കേന്ദ്രവിഹിതത്തില്‍ ഒരു ലക്ഷം ടണ്‍ അരി കുറവ് വരുത്തിയാല്‍ സംസ്ഥാനത്ത് പട്ടിണി മരണമുണ്ടാകും. ദാരിദ്ര്യരേഖക്ക് മുകളിലുള്ളവര്‍ക്ക് നല്‍കുന്ന റേഷന്‍ സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Subscribe Us: