എഡിറ്റര്‍
എഡിറ്റര്‍
വേട്ടയാടിയവരില്‍ മഞ്ഞപത്രം മുതല്‍ മഹാനേതാക്കന്‍മാര്‍ വരെ : പിണറായി
എഡിറ്റര്‍
Tuesday 5th November 2013 11:10am

എനിക്കെതിരെ ഉണ്ടായിരുന്നത് ആരും തകര്‍ന്നുപോകുന്ന വിധത്തിലുള്ള ആക്രമണമായിരുന്നു നിരവധി വര്‍ഷങ്ങളായി അത് അനുഭവിക്കേണ്ടി വരികയായിരുന്നു. മഞ്ഞപത്രക്കാര്‍ മുതല്‍ മഹാനേതാക്കന്‍മാര്‍ വരെ എനിക്കെതിരെ അണിനിരന്നു. എക്‌സ് കമ്മ്യൂണിസ്റ്റുകള്‍ തൊട്ട് ആന്റി കമ്യണിസ്റ്റുകള്‍ വരെ ഈ കാര്യത്തില്‍ ഒത്തു ചേര്‍ന്നു


Pinarayi

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട എല്ലാ വേട്ടയാടലുകളും അവസാനിച്ചതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ലാവ്‌ലിന്‍ കേസില്‍ പ്രതിയല്ലെന്ന കോടതി വിധിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ച് പലരും ചോദിച്ചു,  എല്ലാരവര്‍ക്കും കൊടുത്ത മറുപടി ഒന്നാണ് മടിയില്‍ കനമുള്ളവനെയേ വഴിയില്‍ തടയുള്ളൂ എന്നാണ്.

എനിക്കെതിരെ ഉണ്ടായിരുന്നത് ആരും തകര്‍ന്നുപോകുന്ന വിധത്തിലുള്ള ആക്രമണമായിരുന്നു നിരവധി വര്‍ഷങ്ങളായി അത് അനുഭവിക്കേണ്ടി വരികയായിരുന്നു.

മഞ്ഞപത്രക്കാര്‍ മുതല്‍ മഹാനേതാക്കന്‍മാര്‍ വരെ എനിക്കെതിരെ അണിനിരന്നു. എക്‌സ് കമ്മ്യൂണിസ്റ്റുകള്‍ തൊട്ട് ആന്റി കമ്യണിസ്റ്റുകള്‍ വരെ ഈ കാര്യത്തില്‍ ഒത്തു ചേര്‍ന്നു.

വലതുപക്ഷം തൊട്ട് ഇടതുപക്ഷം വരെ ഈ കാര്യത്തില്‍ ഒന്നിച്ചു. ഈ ഘട്ടങ്ങളിലൊന്നും വഴിയില്‍ വീണുപോകാതിരുന്നത് 5 കാരണങ്ങള്‍ കൊണ്ടാണ്

അതില്‍ ഒന്ന് അരുതാത്തതൊന്നും ചെയ്തിതിട്ടില്ലെന്ന മനസിന്റെ അചഞ്ചലമായ ബോധ്യം രണ്ടാമത്തേത് എന്നേയും പാര്‍ട്ടിയേയും വിശ്വസിക്കുകയും സ്‌നേഹിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിന്നവരുടെ പിന്തുണ. മൂന്നാമത്തേത് കമ്മ്യൂണിസ്റ്റുകാരനായാല്‍ മുമ്പിലെ പാത ഒരിക്കലും പൂക്കള്‍ വിരിച്ചതാവില്ലെന്ന തിരിച്ചറിവ്, നാലാമത്തെ കാര്യം എന്റെ  ജീവിതപശ്ചാത്തലം അറിയുകയും വിശ്വസിക്കുകയും ചെയ്ത പ്രസ്ഥാനം, അഞ്ചാമത്തേത് ഏതൊക്കെ പ്രതിസന്ധികള്‍ നേരിട്ടാലും ഒടുവില്‍ സത്യം വിജയിക്കുക തന്നെ ചെയ്യുമെന്ന വിശ്വാസം.

ഈ കേസ് അനിശ്ചിതമായി വൈകിപ്പിച്ച് എന്റെ പ്രസ്ഥാനത്തെ ആകാവുന്നത്ര സംശയത്തിന്റെ നിഴലില്‍ നിര്‍ത്താമെന്ന് കണക്കുകൂട്ടിയവര്‍, കള്ളസാക്ഷികള്‍ കള്ളകേസുകള്‍, ഉപകേസുകള്‍ അപ്പീലുകള്‍ ഒക്കെയായി എന്നെ വരിഞ്ഞുമുറുക്കി നിര്‍ത്താമെന്ന കരുതിയവരും എന്നെ അപകീര്‍ത്തി പ്പെടുത്തുന്നതിലൂടെ എന്റെ പ്രസ്ഥാനത്തെ കരിതേക്കാമെന്ന് കരുതുയവരോടും ഒന്നേ പറയാനുള്ളൂ.

എനിക്ക് ആരോടും വ്യക്തി വിരോധമില്ല. അതിന് കാരണം ഇതെല്ലാം രാഷ്ട്രീയമായി വന്നത് തന്നെയാണ് എന്നതാണ്. ഞാന്‍ വിജയന്‍ എന്ന ഒരു വ്യക്തി മാത്രമായി ഒതുങ്ങിക്കൂടിയിരുന്നെങ്കില്‍ ഇതൊന്നും ഉണ്ടാകുമായിരുന്നില്ല.

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തതനുസരിച്ചാണ് ഞാന്‍ നീങ്ങിയത്. പാര്‍ട്ടിയുടെ വിരോധം എന്റെ മേല്‍ വന്ന് പതിക്കുക സ്വാഭാവികമാണ് അത്രയേ കരുതുന്നുള്ളു.

കമ്മ്യൂണിസ്റ്റായതിനാല്‍ ജീവന്‍ ബലികഴിക്കേണ്ടി വന്ന ആയിരങ്ങളുടെ പാര്‍ട്ടിയാണ് സി.പി.ഐ.എം. പാര്‍ട്ടിയുടെ നേതൃതലങ്ങളില്‍ എത്തിയതുകൊണ്ട് മാത്രം ആക്ഷേപം സഹിക്കേണ്ടി വന്ന നേതാക്കന്‍മാരുടെ പാര്‍ട്ടിയാണ് ഇത്.

തെമ്മാടിക്കൂട്ടങ്ങളുടെ തലവന്‍ എന്നാണ് സഖാവ് കൃഷ്ണപിള്ളയെ ആക്ഷേപിച്ചത്, സഖാവ് അഴീക്കോടന്‍ രാഘവനെ അഴിമതിക്കോടന്‍ എന്നാണ് വിളിച്ചത്. അപ്പോള്‍ എന്നെ കുറിച്ച് ഇത്രയൊക്കെയല്ല പറഞ്ഞുള്ളൂ എന്ന് ആശ്വസിക്കാം.

ഒരു കാര്യത്തില്‍ അഭിമാനിക്കാം. കമ്യൂണിസ്റ്റ് വിരുദ്ധരുടെ കൈ ഒരിക്കലും എനിക്കായി ഉയര്‍ന്നിട്ടില്ല. അക്കൂട്ടരുടെ സ്വീകാര്യത അഭികാമ്യമാണെന്ന് തോന്നിയിട്ടില്ല. അവരുടെ പിന്‍ബലമാണ് എറ്റവും വലിയ ശക്തി സ്രോതസ് എന്ന് കരുതിയിട്ടില്ല, പാര്‍ട്ടിയല്ല മറ്റ് കേന്ദ്രങ്ങളാണ് വലുതെന്ന് തോന്നിയിട്ടില്ല.

അടുത്ത പേജില്‍ തുടരുന്നു

Advertisement