എഡിറ്റര്‍
എഡിറ്റര്‍
വിഎസ് സമ്മുന്നതനായ നേതാവെന്ന് പിണറായി
എഡിറ്റര്‍
Thursday 20th March 2014 4:50pm

vs-pinarayi

കൊല്ലം: പ്രതിപക്ഷ  നേതാവ് വി.എസ് അച്യുതാനന്ദന്‍ സമ്മുതനായ നേതാവാണെന്ന് സിപിഐഎംസംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

വിഎസിനെ മാധ്യമങ്ങള്‍ ചുരുട്ടിക്കെട്ടാന്‍ നോക്കേണ്ടെന്നും അദ്ദേഹത്തിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും പിണറായി പറഞ്ഞു.

ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കോടതി കുറ്റവിമുക്തനാക്കിയതാണെന്നും ഇനി പിണറായിയെ അഴിമതിക്കാരാനാണെന്ന് വിളിക്കാനാവില്ലെന്നും വി.എസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ടി.പിവധക്കേസ് പാര്‍ട്ടി അന്വേഷിച്ച് കുറ്റക്കാരെ പുറത്താക്കിയതാണെന്നും വി.എസ് ഇന്നലെ പറഞ്ഞിരുന്നു. ഈ സാഹചര്യചത്തിലാണ് പിണറായി വിജയന്‍ വിഎസിനെ പുകഴ്ത്തിയത്.

മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എബി വാജ്‌പേയിയെ പുകഴ്ത്തി പറയാന്‍ മാത്രം സുധീരന് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം ഇതിനുപിന്നില്‍ സുധീരന് വേറെ ഉദ്ദേശങ്ങളുണ്ടാകുമെന്നും പറഞ്ഞു.

ഇടതുമുന്നണിയില്‍ നിന്ന് വിട്ടുപോയ ആര്‍എസ്പിക്കെതിരെയും പിണറായി രൂക്ഷ വിമര്‍ശനം നടത്തി. ഇടതുമുന്നണിയോട് ചര്‍ച്ചയ്ക്ക് വരുന്നതിന് മുമ്പ്തന്നെ യുഡിഎഫുമായി ആര്‍എസപി ധാരണയുണ്ടാക്കിയിരുന്നുവെന്നും ആര്‍എസ്പി ഇടതുമുന്നണിയോട് രാഷ്ട്രീയ വഞ്ചന കാണിച്ചുവെന്നും പിണറായി പറഞ്ഞു.

സിപിഐഎം ഏകപക്ഷീയമായി തീരുമാനമെടുത്തുവെന്നുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്കല്ല പകരം തെറ്റിപ്പിരിയാനാണ് അവര്‍ വന്നതെന്നും പിണറായി ആരോപിച്ചു.

Advertisement