Administrator
Administrator
പണിമുടക്കിനോട് സഹകരിക്കണം: പിണറായി
Administrator
Sunday 28th February 2010 3:17pm

തിരുവനന്തപുരം: പെട്രോളിയം വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് മോട്ടോര്‍ തൊഴിലാളികള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത പണിമുടക്കിനോട് തൊഴിലാളികളും വ്യാപാരികളും ബഹുജനങ്ങളും സഹകരിക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പണിമുടക്കിലൂടെ നാടിന്റെ വികാരം കേന്ദ്രത്തെ ബോധ്യപ്പെടുത്താനാകണം. നാടിനോടും ജനങ്ങളോടുമുള്ള കൂറ് വെളിപ്പെടുത്താനുള്ള അവസരമാണിതെന്നും പിണറായി പറഞ്ഞു.

Advertisement