ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന് ആണവകരാര്‍ വിഷയത്തിലുണ്ടായിരുന്ന വാശി വനിതാ സംവരണ ബില്ലില്‍ കാണുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ മറ്റു കക്ഷികളെ ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്റിലെ കടുത്ത ബഹളത്തെ അവഗണിച്ചാണ് സര്‍ക്കാര്‍ ആണവ കരാര്‍ പാസാക്കിയത്. എന്നാല്‍ വനിതാബില്‍ പാസാക്കുമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ പിന്നോട്ട് പോകുകയാണെന്നും ഈ നിലപാട് വഞ്ചനാപരമാണെന്നും അദ്ദേഹം പറഞ്ഞു.