Categories

മതം രാഷ്ട്രീയത്തിലിടപെട്ടതിന്റെ അപകടം ബി.ജെ.പി ഭരണകാലത്ത് കണ്ടു

മലപ്പുറം: മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിലെ അപകടം ബി.ജെ.പി ഭരണകാലത്ത് കണ്ടതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കുറച്ച് വോട്ടല്ല, നാടിന്റെ ഐക്യമാണ് പ്രധാനം.

മതം രാഷ്ട്രീയത്തില്‍ ഇടപെട്ടോട്ടെയെന്ന യു.ഡി.എഫ് നിലപാട് അപകടകരമാണ്. യു.ഡി.എഫുമായി ബന്ധമുള്ള ചില പുരോഹിതന്മാരാണ് ഈ നീക്കത്തിന് പിന്നില്‍. എന്തു തന്നെയായാലും മത പുരോഹിതന്മാര്‍ രാഷ്ട്രീയത്തില്‍ ഇപെടുന്നത് ശരിയല്ല. വോട്ടിന് വേണ്ടി ഈ നിലപാട് മാറ്റാന്‍ എല്‍.ഡി.എഫ് തയ്യാറല്ലെന്നും പിണറായി പറഞ്ഞു.

ചില പുരോഹിതന്മാരെ എല്‍.ഡി.എഫിനെതിരെ ഉപയോഗിക്കാനാണ് കെ.എം. മാണിയെ പോലുള്ളവര്‍ ശ്രമിക്കുന്നത്. തിരുവമ്പാടി ഉപതിരഞ്ഞെടുപ്പ് സമയത്താണ് ഈ ഇടപെടല്‍ തുടങ്ങുന്നത്. അന്ന് ജനം അത് തള്ളിയതാണ്.മലപ്പുറത്ത് എല്‍.ഡി.എഫ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.