തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് മത ഭീകരസംഘടനയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആരാധാനലയങ്ങള്‍ മത ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൈപ്പത്തി വെട്ടി മാറ്റപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിന്റെ വീട്ടില്‍ പോ­യ യു ഡി എഫ് നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പേരു പറയാന്‍ തയ്യാറായില്ല. പോപ്പുലര്‍ ഫ്രണ്ടിനെ യു ഡി എഫുകാര്‍ക്ക് പേടിയാണോയെന്നും പിണറായി ചോദിച്ചു. മുംസ്‌ളീം ലീഗ് എന്‍ ഡി എഫിനെ സഹായിക്കുന്നുവെന്നും പിണറാ­യി തി­രു­വ­ന­ന്ത­പുരത്ത് ആരോപിച്ചു.