കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയെയും പോപ്പുലര്‍ ഫ്രണ്ടിനെയും ഒരു പോലെയല്ല കാണുന്നതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ പ്രവര്‍ത്തനം നടത്തുകയും അതിനു വേണ്ടി സംഘടിക്കുകയും ചെയ്യുന്നവരാണ്.

എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ പ്രവര്‍ത്തനങ്ങളും അക്രമങ്ങളും നടത്തുന്നില്ല. എന്നാല്‍ ആശയപരമായി തീവ്രവാദ ചിന്തയാണ് ജമാഅത്തെ ഇസ്‌ലാമിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

മനോരമന്യൂസിലെ നേരെ ചൊവ്വെ പരിപാടിയിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.