Administrator
Administrator
ഹസാരെയുടെ സമരത്തോട് യോജിപ്പില്ല: പിണറായി
Administrator
Friday 19th August 2011 12:15pm

pinarayi vajayanആലപ്പുഴ: ലോക്പാല്‍ ബില്ലിനായി നിരാഹാരം തുടരുന്ന അണ്ണാ ഹാസാരെയോട് യോജിപ്പില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എല്ലാത്തിനും മേലെ ലോക്പാല്‍ വരണമെന്ന് പറയന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്കേസുകളില്‍ പലരേയും രക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. സ്‌പെക്ട്രം കേസില്‍ മന്‍മോഹന്‍സിങ്ങ് പ്രതിയാകുമെന്നുറപ്പുള്ളതിനാലാണ് പ്രധാനമന്ത്രിയെ ലോക്പാല്‍ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് മടിക്കുന്നത്. വലിയ ചുടുകാട്ടില്‍ ചേര്‍ന്ന പി കൃഷ്ണപിള്ള അനുസ്മരണപരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം ഇന്നുവരെ കണ്ടതില്‍ ഏറ്റവും വലിയ അഴിമതിയാണ് സ്‌പെക്ട്രം. ഇതെല്ലാം നടത്തുന്നത് മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ്്. പ്രധാനമന്ത്രിക്ക് ഇതിന്റെ ഉത്തരവാദിത്വമുണ്ട്. വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ച കള്ളപ്പണം കണ്ടെത്തിയാല്‍ രാജ്യം അഭിമിഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.

ജനാധിപത്യത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണം. കോടതി കുറ്റക്കാരനെന്ന് സംശയിച്ച സാഹചര്യത്തിലും സ്ഥാനമൊഴിയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവുന്നില്ല. ഇത് അപമാനകരമാണെന്നും പിണറായി പറഞ്ഞു.

Advertisement