തിരുവനന്തപുരം: റോഡരികിലെ പൊതുയോഗങ്ങളും പ്രകടനങ്ങളും നിരോധിച്ച ഹൈക്കോടതി വിധി തിരുത്തണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ജഡ്ജിമാരെ ആരും വ്യക്തിപരമായി വിമര്‍ശിച്ചിട്ടില്ലെന്നും തെറ്റായ കോടതിവിധിയെ വിമര്‍ശിക്കുന്നത് കോടതിയെ വിമര്‍ശിക്കലല്ലെന്നും പിണറായി പറഞ്ഞു.

അതിനിടെ സംസ്ഥാന സര്‍ക്കാറിന്റെയോ പ്രതിപക്ഷ കക്ഷികളോടോ ആലോചിക്കാതെയുള്ള ഹൈക്കോടതി തീരുമാനം ശരിയായില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ അഭിപ്രായപ്പെട്ടിരുന്നു. എം വി ജയരാജനെതിരായ പരാതിയില്‍ വിധി വരുന്നതുവരെ കാത്തിരിക്കുമെന്നും വി എസ് പറഞ്ഞു. പ്രതിപക്ഷം സഹകരിച്ചാല്‍ അവരുമായി ചേര്‍ന്ന് വിധിക്കെതിരേ സംയുക്തമായി അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.