എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധഗൂഢാലോചനക്കേസില്‍ സി.ബി.ഐ നടപടി സ്വാഭാവികം: പിണറായി വിജയന്‍
എഡിറ്റര്‍
Monday 31st March 2014 4:32pm

pinarayi-vijayan-580-406

തിരുവനന്തപുരം: ടിപി. ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന അന്വേഷിയ്ക്കില്ലെന്ന സി.ബി.ഐ നിലപാട് സ്വാഭാവികമെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സി.ബി.ഐയ്ക്ക് ഇതില്‍ നിയമപരമായി കൂടുതലൊന്നും ചെയ്യാനില്ലെന്നും പിണറായി പറഞ്ഞു.

ദേശീയ ഏജന്‍സി അന്വേഷിയ്‌ക്കേണ്ട പ്രധാന്യം ടി.പി വധക്കേസില്‍ ഇല്ലെന്നാണ് സി.ബി.ഐ നല്‍കിയ വിശദീകരണം. എന്തെങ്കിലും ഒരു സവിശേഷ കാരണമുണ്ടെങ്കില്‍ മാത്രമാണ് ദേശീയ ഏജന്‍സി രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിയ്ക്കുക. ടി.പി കേസില്‍ വിചാരണ നടക്കുകയും കുറ്റപത്രം സമര്‍പ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍  ദേശീയ ഏജന്‍സി അന്വേഷിയ്‌ക്കേണ്ട പ്രധാന്യം കേസിനില്ലെന്നാണ് സി.ബി.ഐ നല്‍കുന്ന വിശദീകരണം.

അതേ സമയം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന കാത്തിരിയ്ക്കുന്നത് ചരിത്രത്തിലെ ഏറ്റവും കനത്ത പരാജയമാണെന്നും എം.പി വീരേന്ദ്ര കുമാര്‍ മത്സരിയ്ക്കുന്നത് ഭൂതകാലത്തോടാണെന്നും പിണറായി പറഞ്ഞു.

അതേ സമയം ടി.പി വധഗൂഢാലോചന അന്വേഷണം  ഏറ്റടുക്കില്ലെന്ന് സി.ബി.ഐ നേരത്തെ അറിയിച്ചിരുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തീരുമാനം പുനപരിശോധിയ്ക്കണമെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് കത്ത് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു.

ടി.പി വധക്കേസ് സി.ബി.ഐ അന്വേഷിക്കാന്‍ പര്യാപ്തമായ കേസാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. സി.ബി.ഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്നും സുധീരന്‍ പറഞ്ഞു.

Advertisement