pinarayi vijayanആലപ്പുഴ: രാജ്യത്ത് അരാഷ്ട്രീയവാദം വ്യാപകമാകുന്നതിനെതിരെ സമൂഹം ജാഗ്രത പാലിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ കൊള്ളരുതാത്തവരാണെന്ന നിലപാട് അരാഷ്ട്രീയവാദികള്‍ക്കുണ്ട്. ഇത് ദോഷമാണ്. രാഷ്ട്രനിര്‍മാണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക് നിര്‍ണായകമാണ് അദ്ദേഹം പറഞ്ഞു.

കുവൈത്ത് കലാ ട്രസ്റ്റ് പുരസ്‌കാര വിതരണം ഹരിപ്പാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.