Administrator
Administrator
ലാവ്‌ലിന്‍: പിണറായിയുടെ ഹരജിയില്‍ ഇന്ന് വാദം
Administrator
Friday 1st January 2010 10:24am

pinarayiകൊച്ചി: ലാവലിന്‍ കേസില്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യണമെന്ന പിണറായിയുടെ ഹരജയില്‍ ഇന്ന് സി ബി ഐ പ്രത്യേക കോടതി വിശദമായ വാദം കേള്‍ക്കും. കേസില്‍ തങ്ങളെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിനെതിരെ രണ്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജിയും കോടതി ഇന്ന് പരിശോധിക്കും.

കഴിഞ്ഞ ദിവസം കേസ് പരഗിണിച്ചപ്പോഴാണ് രണ്ട് ഹരജികള്‍ കോടതിക്ക് മുമ്പാകെയെത്തിയത്. കേസില്‍ പ്രതിയായ ഒരാള്‍ക്ക് മറ്റൊരാളെ ചോദ്യം ചെയ്യണമെന്ന് പറയാന്‍ അവകാശമില്ലെന്ന് പിണറായിയുടെ ഹരജിയെ എതിര്‍ത്ത് കൊണ്ട് സി ബി ഐ വാദിച്ചിരുന്നു. എന്നാല്‍ കോടതി അത് അംഗീകരിച്ചിരുന്നില്ല. പ്രത്യേക ജഡ്ജി കെ പി ജ്യോതീന്ദ്രനാഥാണ് വാദം കേള്‍ക്കുക

Advertisement