എഡിറ്റര്‍
എഡിറ്റര്‍
അടുത്ത മുഖ്യമന്ത്രിയാകാന്‍ ഏറ്റവും യോഗ്യന്‍ പിണറായിയെന്ന് വെള്ളാപ്പള്ളി
എഡിറ്റര്‍
Wednesday 6th November 2013 9:11pm

vellapally

കൊല്ലം: സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാവുകയാണെങ്കില്‍ മുഖ്യമന്ത്രിയാവാന്‍ ഏറ്റവും യോഗ്യന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണാറായി  വിജയനാണെന്ന് എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍.

പിണറായിക്ക് ഇരട്ട ചങ്കാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി വിചാരിച്ചാല്‍ അഞ്ചു മിനുട്ടുകള്‍ക്കകം നിലവിലെ യു.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷമയും സഹനവും ഉമ്മന്‍ചാണ്ടി കാണിക്കുന്നതാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ രണ്ടര വര്‍ഷം കടന്നതിന്റെ കാരണം. ഇടതുപക്ഷം ഭരണം അട്ടിമറിക്കണമെന്ന് വിചാരിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഈ സര്‍ക്കാര്‍ താഴെപ്പോകാമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ സമുദായങ്ങള്‍ സര്‍ക്കാരില്‍ നിന്നും അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരേ ഭൂരിപക്ഷ സമുദായങ്ങള്‍ ഒന്നിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം പ്രതിപക്ഷ സ്ഥാനത്തു നിന്നും വി.എസ് അച്യുതാനന്ദനെ മാറ്റേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ പാശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement