എഡിറ്റര്‍
എഡിറ്റര്‍
പിണറായി വിജയന്‍ ഒഞ്ചിയത്ത്
എഡിറ്റര്‍
Tuesday 12th June 2012 11:08am

കോഴിക്കോട്: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഒഞ്ചിയം സന്ദര്‍ശിച്ചു. ഒഞ്ചിയത്ത് അക്രമത്തിനിരയായ സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകളാണ് പിണറായി സന്ദര്‍ശിക്കുന്നത്.

അക്രമത്തില്‍ തകര്‍ന്ന വീടുകള്‍ പാര്‍ട്ടി ഏറ്റെടുത്ത് നവീകരിക്കുമെന്ന് പിണറായി അറിയിച്ചു. അക്രമം സര്‍ക്കാരിന്റെ അറിവോടെയാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി

രാവിലെ പത്തു മണിയോടെ വടകര നാദാപുരം റോഡിലെ സി.പി.ഐ.എം ഏരിയാ കമ്മിറ്റി ഓഫിസില്‍ നിന്നാണ് പിണറായി വിജയന്‍ യാത്ര ആരംഭിച്ചത്. ഒഞ്ചിയത്തിന് പുറമേ ഓര്‍ക്കാട്ടേരിയിലും പിണറായി എത്തുന്നുണ്ട്.

വൈകിട്ട് പയ്യോളിയില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും തുടര്‍ന്ന് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന പൊതുയോഗത്തിലും പിണറായി വിജയന്‍ പങ്കെടുക്കും.

Advertisement