എഡിറ്റര്‍
എഡിറ്റര്‍
പിണറായിക്ക് കോഴിക്കോട് ആവേശോജ്ജ്വല സ്വീകരണം
എഡിറ്റര്‍
Thursday 7th November 2013 10:07am

pinarayi-vijayan-580-406

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനു പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവേശോജ്വല സ്വീകരണം.

ട്രെയിനില്‍ പിണറായിക്ക് ഒപ്പമുണ്ടായിരുന്ന ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും അഭിവാദ്യം അര്‍പ്പിച്ച് ബാനറും പ്ലക്കാര്‍ഡുകളും ഉയര്‍ന്നു. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പിണറായിയെ കാണാന്‍ റെയില്‍വേ സ്റ്റേഷനില്‍ തടിച്ചു കൂടിയത്.

പാര്‍ട്ടിയുടെ ബാന്റ് മേളവും, റെഡ് വൊളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറും ഉണ്ടായിരുന്നു.  ഇരുവരെയും മാലയും ഷാളും അണിയിച്ച് ജില്ലാ നേതാക്കള്‍ സ്വീകരിച്ചു.

പാര്‍ട്ടിയെ കേരള മനസ് എങ്ങനെ കാണുന്നു എന്നു മനസിലാക്കാന്‍ കേസിന്റെ വിധി വന്നപ്പോള്‍ കഴിഞ്ഞെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു

സിപിഎമ്മിനെ വേട്ടയാടാന്‍ വേണ്ടിയുള്ളതായിരുന്നു എസ്എന്‍സി ലാവ്‌ലിന്‍ കേസ്. താന്‍ ഒരു നിമിത്തം മാത്രമായിരുന്നു.

ആ തിരിച്ചറിവ് ഉള്ളതുകൊണ്ടാണ് ഈ പ്രതിസന്ധിയെ നേരിടാന്‍ കഴിഞ്ഞതെന്നും പിണറായി പറഞ്ഞു.

Advertisement