എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐക്കാര്‍ ആരേയും കൊന്നിട്ടില്ല, പിണറായിക്ക് പിശക് പറ്റി: പന്ന്യന്‍ രവീന്ദ്രന്‍
എഡിറ്റര്‍
Monday 13th August 2012 12:23pm

കൊച്ചി: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പിശക് പറ്റിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.  തിരുത്ത്. സി.പി.ഐക്കാര്‍ ആരേയും കൊലപ്പെടുത്തിയിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് പിണറായി ഇത്തരമൊരു പ്രസ്താന നടത്തിയതെന്ന് അറിയില്ലെന്നും പന്ന്യന്‍ പറഞ്ഞു.  

Ads By Google

വിഭജിച്ചു നിന്നപ്പോള്‍ സി.പി.ഐ.എമ്മുകാരെ  സി.പി.ഐക്കാര്‍ കൊന്നിട്ടുണ്ടെന്നായിരുന്നു  പിണറായി വിജയന്‍ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ സമാപനയോഗത്തില്‍ പറഞ്ഞത്.

ആലപ്പുഴയില്‍ സുധീന്ദ്രന്‍, ബാലകൃഷ്ണന്‍, തൃശൂരില്‍ സുബ്രഹ്മണ്യന്‍ എന്നിവരെ സി.പി.ഐ കൊന്നിട്ടുണ്ട്. വൈക്കത്ത് വൈക്കം വിശ്വനെ ആക്രമിച്ചു. ഇത്തരക്കാരാണ് അക്രമ രാഷ്ട്രീയത്തെക്കുറിച്ച് പറയുന്നത്. ഇവര്‍ സി.പി.ഐ.എമ്മിനെ വല്ലാതെ തോണ്ടേണ്ടെന്നും പിണറായി പറഞ്ഞിരുന്നു.

എന്നാല്‍ പിളര്‍പ്പിന്റെ സമയത്ത് നിരവധി സഖാക്കള്‍ക്ക് ജീവന്‍ കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും ഇതിന്റെ കാരണക്കാര്‍ ആരെന്ന് പിണറായിക്ക് അറിയാമെന്നുമായിരുന്നു പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കണക്കിന് കണക്ക് പറയാനുള്ള സമയമല്ല ഇതെന്നും പന്ന്യന്‍ വ്യക്തമാക്കി.

ആയുധമെടുക്കാന്‍ തീരുമാനിച്ച് സി.പി.ഐ ഇതുവരെ ആയുധമെടുത്തിട്ടില്ല. അത് ഞങ്ങളുടെ പ്രത്യയശാസ്ത്രമല്ല. പുന്നപ്ര വയലാറില്‍ ആയുധമെടുത്തിരുന്നെന്നും അത് പഴയചരിത്രമാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

സി.പി.ഐ കൊലപാതകത്തിന്റെ വഴിയിലല്ല. ആണെന്ന് പറഞ്ഞാലും ജനങ്ങള്‍ അത് വിശ്വസിക്കില്ല, കാരണം ജനങ്ങള്‍ക്ക് മുന്നിലാണ് സി.പി.ഐ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താലില്‍ സഹകരിച്ചില്ലെന്നുള്ള പിണറായിയുടെ ആരോപണം അദ്ദേഹത്തിന് തെറ്റിയതാണെന്ന് പന്ന്യന്‍ പറഞ്ഞു. സി.പി.ഐ.എം ഹര്‍ത്താല്‍ നടത്തുന്നുവെന്ന് ടെലിവിഷനില്‍ ഫ്‌ളാഷ് വന്നുകൊണ്ടിരിക്കെയാണ് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സി.പി.ഐ ജില്ലാ സെക്രട്ടറിയെ ഫോണില്‍ വിളിക്കുന്നത്.

ഇത് ഞങ്ങളുമായി നേരത്തെ ആലോചിക്കേണ്ടതല്ലേയെന്നാണ് ജില്ലാ സെക്രട്ടറി ചോദിച്ചതെന്നും തന്നോടുവേണമെങ്കിലും ആലോചിക്കാമായിരുന്നല്ലോയെന്നും പന്ന്യന്‍ ചോദിച്ചു.

 

Advertisement