എഡിറ്റര്‍
എഡിറ്റര്‍
ബാര്‍ കോഴകേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
എഡിറ്റര്‍
Wednesday 24th May 2017 1:09pm

കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ തെളിവുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതില്‍ അറിയിച്ചു. കേസില്‍ തുടരന്വേഷണം പുരോഗമിക്കുകയാണ്.

ഫോണ്‍ സംഭാഷണങ്ങളുടെ ഫൊറന്‍സിക് പരിശോധനയും നടന്നുവരികയാണ്. ബാറുടമകളുടെ രണ്ട് പരാതികള്‍ അന്വേഷിക്കാനുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

കേസന്വേഷണത്തിന്റെ നിര്‍ണായകമായ ഘട്ടം പിന്നിട്ടതായി വിജിലന്‍സ് വ്യക്തമാക്കി. ഫോണ്‍ സംഭാഷണം സംബന്ധിച്ച ഫോറന്‍സിക് പരിശോധന നടക്കുകയാണ്. പുതുതായി പലരും മൊഴിനല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചു.

അതേസമയം മാണിക്കെതിരായ ബാര്‍ കോഴ കേസിലെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായത് എങ്ങനെയെന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി. പറഞ്ഞു. തെളിവുകളുണ്ടെങ്കിലേ കേസ് നിലനില്‍ക്കൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.


Dont Miss അഞ്ചേരി ബേബി വധക്കേസ്: എം.എം മണിക്കെതിരായ തൊടുപുഴ കോടതിയുടെ നടപടികള്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി


ഫോണ്‍ രേഖകള്‍ മാത്രം ആസ്പദമാക്കി കേസ് തുടരാനാകില്ല. മൊഴികളില്‍ വൈരുദ്ധ്യം വന്നത് പരിശോധിച്ച് അറിയിക്കണം. അഴിമതി നിരോധന നിയമം നിലനില്‍ക്കുമോയെന്നും പരിശോധിക്കണമെന്നും ഏത് സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് തയ്യാറായതെന്ന കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു.കോടതി ആവശ്യപ്പെട്ടു.

തുടരന്വേഷണം റദ്ദാക്കാന്‍ മാണി നല്‍കിയ ഹര്‍ജ്ജിയിലായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ബാര്‍ കോഴക്കേസില്‍ ചുമത്തിയ അഴിമതി നിരോധന നിയമം നിലനില്‍ക്കുമെന്നും തുടരന്വേഷണവുമായി മുന്നോട്ടുപോകാനുമുള്ള എല്ലാ സാഹചര്യവുമുണ്ടെന്നുമുള്ള നിലപാടാണ് വിജിലന്‍സ് കോടതിയില്‍ സ്വീകരിച്ചത്. മൂന്നാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

Advertisement