Categories

പിണറായി ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല

ep-jayarajan-rwകോഴിക്കോട്: പിണറായി എല്ലാവര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്‍. പിണറായിക്കെതിരെ പ്രസ്താവനയിറക്കുന്നത് ബ്രേക്കിംങ് ന്യൂസായി മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുസഹയാത്രികരായാല്‍ പിന്നെ എവിടെയും എന്തും വിളിച്ചുപറയാമെന്ന് ധരിക്കരുത്. അത്തരം ആളുകളെ ഇടതുസഹയാത്രികരായി കാണാന്‍ തങ്ങള്‍ക്കാവില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട്ട് സംഘടിപ്പിച്ച സി. പി. ബാലന്‍ വൈദ്യര്‍ അനുസ്മരണ കണ്‍വെന്‍ഷന്‍ ദ്ഘാടനം ചെയ്യുകയായിരുന്നു ഇ.പി ജയരാജന്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.