എഡിറ്റര്‍
എഡിറ്റര്‍
യൂസഫലി വിഷയത്തില്‍ പിണറായിയുടെ നിലപാടിനപ്പുറം ആരും അഭിപ്രായം പറയേണ്ട: സംസ്ഥാന സമിതി
എഡിറ്റര്‍
Monday 27th January 2014 1:02pm

yusuf-ali

തിരുവനന്തപുരം: എം.എ യൂസഫലിയുടെ വിഷയത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നിലപാടിനപ്പുറം ആരും അഭിപ്രായം പറയേണ്ടതില്ലെന്ന് സംസ്ഥാന സമിതി.

യൂസഫലിയുടെ വിഷയത്തില്‍ പിണറായി നിലപാട് വ്യക്തമാക്കിയതാണെന്നും സംസ്ഥാന സമിതി ജില്ലാ കമ്മിറ്റിയെ താക്കീത് ചെയ്തു.

അതേസമയം യൂസഫലിയുടെ കയ്യേറ്റം അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തള്ളി.

എറണാകുളം ജില്ലാ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് തള്ളിയത്. എം.എ യൂസഫലി അടക്കമുള്ള വ്യവസായികളോട് ശത്രുത വേണ്ടെന്നും ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ നിയമാനുസൃതമാണെന്നും സംസ്ഥാന സമിതി വിലയിരുത്തി.

ഈ വിഷയത്തില്‍ ജില്ലാ നേതൃത്വം വിവാദം ഉണ്ടാക്കിയത് അനാവശ്യമാണെന്നും നിയമലംഘനങ്ങള്‍ നടന്നതായി കോടതി പോലും കണ്ടെത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ വിലയിരുത്തി.

ലുലു മാളിനായി യൂസഫലി ഭൂമി കയ്യേറിയിട്ടില്ല. സ്വന്തം ഭൂമിയിലാണ് യൂസഫലി കെട്ടിടം പണിതതെന്നും സംസ്ഥാന സമിതി വ്യക്തമാക്കി.

യൂസഫലിയുടെ ബോള്‍ഗാട്ടിയിലെ കണ്‍വെന്‍ഷന്‍ സെന്ററിനെതിരായും ലുലുമാളിനെതിരായുമായിരുന്നു എറണാകുളം ജില്ലാ കമ്മിറ്റി ആരോപണം ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് ആരോപണം അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.

ബോള്‍ഗാട്ടി ഇടപാടില്‍ ക്രമക്കേടുണ്ടെന്നും പോര്‍ട്ട് ട്രസ്റ്റിന് നഷ്ടമുണ്ടായെന്നും ജില്ലാ കമ്മിറ്റി നിയോഗിച്ച കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ സംസ്ഥാന കമ്മിറ്റി ഇടപെട്ട് റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

Advertisement