Categories

സെന്‍കുമാറിനെ മാറ്റിയത് യോഗ്യതയില്ലാത്തതിനാല്‍; ജിഷ കേസിലെ വീഴ്ചയല്ലെന്നും പിണറായി

 

തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റിയത് പിന്നിലെ കാരണം ജിഷ വധക്കേസിലെ വീഴ്ചയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

യോഗ്യത ഇല്ലാത്തത് കൊണ്ടാണ് സെന്‍കുമാറിനെ മാറ്റിയത്.സെന്‍കുമാറിന്റെ ഇപ്പോഴത്തെ ചെയ്തികള്‍ ഇത് ശരിയാണെന്നാണ് തെളിയിക്കുന്നതെന്നും പിണറായി പറഞ്ഞു.

സെന്‍കുമാറിനെ മാറ്റിയതിനെ സുപ്രീംകോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. വ്യക്തി താല്‍പര്യങ്ങള്‍ പരിഗണിച്ചാണു സര്‍ക്കാര്‍ നടപടിയെടുത്തതെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല സര്‍ക്കാര്‍ നടപടിയെടുക്കേണ്ടത്. ഇങ്ങനെ നടപടിയെടുത്താല്‍ പൊലീസ് ആസ്ഥാനത്ത് ആരും കാണില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിര

ഈ മാസം 27നകം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു ശരിവച്ച ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ഡിജിപി ടി.പി. സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.


Dont Miss രാജീവ് ചന്ദ്രശേഖറിനെതിരായ ലേഖനം നീക്കം ചെയ്യണമെന്ന് ദ വയറിനോട് കോടതി; വിധി തങ്ങളുടെ വാദം കേള്‍ക്കാതെയെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ 


ഡി.ജി.പി സ്ഥാനത്ത് നിന്നും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ തന്നെ മാറ്റിയതെന്നും നടപടി സി.പി.എമ്മിന്റെ പകപോക്കല്‍ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നുവെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു.

സെന്‍കുമാര്‍ ഇപ്പോള്‍ ബി.ജെ.പി പാളയത്തിലാണെന്ന തരത്തില്‍ കഴിഞ്ഞ ദിവസം പിണറായി നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു.

ഡി.ജി.പി സ്ഥാനത്തിനു യോജിക്കുന്ന രീതിയിലല്ല ടി.പി. സെന്‍കുമാറിന്റെ പ്രവര്‍ത്തനമെന്നായിരുന്നു പിണറായിയുടെ പരാമര്‍ശം. അദ്ദേഹം സര്‍ക്കാരിനെ ആക്ഷേപിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നെന്നും പിണറായി കുറ്റപ്പെടുത്തിയിരുന്നു.

Tagged with:


കേസ് പിന്‍വലിച്ച് വോട്ട് നേടാമെന്ന് വ്യാമോഹിക്കേണ്ട; ഇനി ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല; കേസ് പിന്‍വലിക്കാനുള്ള ബി.ജെ.പി തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് ഗുജറാത്തിലെ കര്‍ഷകരും പട്ടേല്‍വിഭാഗവും

വാരാണസി: ഗുജറാത്ത് പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പട്ടേല്‍ വിഭാഗത്തേയും ഗുജറാത്തിലെ കര്‍ഷരേയും അനുനയിപ്പിക്കാനുള്ള ബി.ജെ.പി ശ്രമങ്ങള്‍ പാളുന്നു.കഴിഞ്ഞ ദിവസമായിരുന്നു കര്‍ഷക പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 22 കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് പിന്‍വലിക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തത്. അഹമ്മദാബാദിലെ സാനന്ദ് താലൂക്കിലെ കര്‍ഷകര