തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള ജയില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഫോണില്‍ സംസാരിച്ചതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ജയില്‍ പിള്ള എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിക്കുന്നുവെന്ന ആരോപണം ശരിവെയ്ക്കുന്നതാണ് പുതിയ സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.