എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ വികാരമെന്ന് പിണറായി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞു
എഡിറ്റര്‍
Saturday 11th March 2017 11:05am

തിരുവനന്തപുരം: സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ വികാരമാണ് കാണാന്‍ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താല്‍ ബി.ജെ.പിയുടെ വോട്ട് കുറയുകയാണ് ഉണ്ടായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍് അവര്‍ വലിയ വിജയം നേടിയിരുന്നു. അതുകൊണ്ട് തന്നെ മുന്നേറ്റമുണ്ടായതെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും പിണറായി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി വന്നാല്‍ മാത്രമേ കൃത്യമായി പറയാന്‍ കഴിയുകയുള്ളൂവെന്നും പിണറായി വ്യക്തമാക്കി.

ഓരോ സംസ്ഥാനങ്ങളിലും നിലവിലെ ഭരണകക്ഷിക്ക് ഭരണം നഷ്ടമായതായാണ് കാണുന്നത്. മോദി തരംഗംപ്രതിഫലിച്ചിരുന്നെങ്കില്‍ അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പി ഭരണം പിടിക്കുമായിരുന്നു. ബി.ജെ.പി അധികാരത്തിലിരുന്ന രണ്ട് സംസ്ഥാനങ്ങളില്‍ ബി.ജെ.പി തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്.

Advertisement