എഡിറ്റര്‍
എഡിറ്റര്‍
പോപ്പുലര്‍ഫ്രണ്ട് ക്രൂരത ലീഗിന്റെ തീവ്രവാദ ബന്ധം തെളിയിക്കുന്നത്: പിണറായി
എഡിറ്റര്‍
Thursday 30th January 2014 1:37pm

Pinarayi

തിരുവനന്തപുരം: തിരൂരില്‍ രണ്ട് സി.പി.ഐ.എം പ്രവര്‍ത്തകരെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം ലീഗിന്റെ തീവ്രവാദ ബന്ധം തെളിയിക്കുന്നതാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

പോലീസ് ഇടപെടാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നും ഉപതിരഞ്ഞെടുപ്പില്‍ ലീഗ് തോറ്റതിന് പോപ്പുലര്‍ ഫ്രണ്ട് എന്തിനാണ് ആക്രമണം നടത്തുന്നതെന്നും പിണറായി ചോദിച്ചു.

ലീഗിന്റെ സഹായത്തോടെയാണ് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നതെന്ന് സി.പി.ഐ.എം നേതാവ് ടി.കെ ഹംസയും പ്രതികരിച്ചു.

അതേസമയം സംഭവത്തിന് ലീഗിന് ഒരു ബന്ധവുമില്ലെന്ന് കെ.എം ഷാജി എം.എല്‍.എ പറഞ്ഞു. സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ കരുവാക്കുകയാണെന്ന് ജില്ലാ കമ്മിറ്റിയും വിലയിരുത്തി.

അതേസമയം വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികളെ കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

അവരുടെ വീടുകളില്‍ റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. 4 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പതിനാല് പേര്‍ ആക്രമണത്തിന് പിന്നിലുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കേസില്‍ ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പ്രതികരിച്ചു.

Advertisement