എഡിറ്റര്‍
എഡിറ്റര്‍
രാനാഥ് കോവിന്ദിനെ രാഷ്ട്രീയമായിതന്നെ നേരിടും: പിണറായി വിജയന്‍
എഡിറ്റര്‍
Wednesday 21st June 2017 12:16pm

തിരുവനന്തപുരം: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് ബി.ജെ.പിയുടെ രാഷ്ട്രീയ സ്ഥാനാര്‍ത്ഥിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടുതന്നെ രാനാഥ് കോവിന്ദിനെ രാഷ്ട്രീയമായിതന്നെ നേരിടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Dont Miss കര്‍ണന് ജാമ്യമില്ല: കൊല്‍ക്കത്ത ജയിലിലേക്കു കൊണ്ടുപോകാന്‍ സുപ്രീം കോടതി നിര്‍ദേശം


ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പ്രമുഖ സംഘടനയുടെ നേതാവാണ് കോവിന്ദ്. അതുകൊണ്ടാണ് അവര്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ടി ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും പിണറായി വിശദമാക്കി. ക്യാബിനറ്റ് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനായി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.


ചാംപ്യന്‍സ് ട്രോഫിയിലെ പാകിസ്താന്റെ വിജയം ആഘോഷിച്ചു; ബി.ജെ.പി നേതാവിന്റെ പരാതിയില്‍ 23 പേര്‍ക്കെതിരെ കേസെടുത്തു; സംഭവം കാസര്‍ക്കോട്ട് 


കൊച്ചി മെട്രൊയുടെ ഉദ്ഘാടനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നുവെന്നും പൊലീസ് അത് പുറത്തുവിടാതിരുന്നതാണെന്നും പിണറായി പറഞ്ഞു.

പുതുവൈപ്പിനെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് ഇന്ന് സമരക്കാരുടെ പ്രതിനിധികളുമായി യോഗം വിളിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഒരു കമന്റിലേക്ക് കടക്കുന്നത് അഭംഗിയാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രൊ ഉദ്ഘാടനത്തിനായി എത്തുന്ന പ്രധാനമന്ത്രിക്ക് പോകേണ്ട വഴിയിലാണ് സമരക്കാര്‍ തടസമുണ്ടാക്കാന്‍ ശ്രമിച്ചതെന്നും അതുകൊണ്ടാണ് യതീഷ് ചന്ദ്രയ്ക്ക് ഇടപെടേണ്ടി വന്നതെന്നുമായിരുന്നു ഇന്നലെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ പറഞ്ഞത്. പ്രധാനമന്ത്രിക്ക് തീവ്രവാദ ഭീഷണിയുണ്ടായിരുന്നെന്നും അതിനുള്ള സുരക്ഷയൊരുക്കുകയായിരുന്നു യതീഷ് ചന്ദ്രയെന്നുമായിരുന്നു സെന്‍കുമാറിന്റെ വാദം.

യതീഷ് ചന്ദ്ര വൈപ്പിനില്‍ പോയി സമരക്കാരെ അടിച്ചതല്ലെന്നും റോഡിലേക്കിറങ്ങിയ സമരക്കാരെ നേരിടുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു ഡി.ജി.പി പറഞ്ഞത്.

Advertisement