എഡിറ്റര്‍
എഡിറ്റര്‍
‘വെള്ളരിക്കാപ്പട്ടണമല്ല ഇത്; പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരാളും ഓഫീസറായി ഉണ്ടാകില്ല’: പിണറായി
എഡിറ്റര്‍
Thursday 27th April 2017 8:20am


തിരുവനന്തപുരം: സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഓഫിസറും ഓഫിസറായി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയവേയാണ് പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഉദോ്യഗസ്ഥനും ഓഫീസറായി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്.


Also read യു.പിയിലെ ജില്ലാ ആശുപത്രിയില്‍ ഇനി മുതല്‍ ‘ഹിന്ദു’ ബെഡ്ഷീറ്റ് 


‘അങ്ങനെയൊരു വെള്ളരിക്കാപ്പട്ടണമല്ല ഇത്. ആ ധാരണ വേണ്ട സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യം നടപ്പാക്കാന്‍ ബാധ്യതയുള്ളവരാണ് ഓഫിസര്‍മാര്‍. അല്ലാതെ അവര്‍ക്ക് തോന്നുന്ന കാര്യം നടപ്പാക്കാനുള്ളവരല്ല. സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യം നടപ്പാക്കുകതന്നെ ചെയ്യും’ മുഖ്യമന്ത്രി പറഞ്ഞു. നിങ്ങള്‍ പറഞ്ഞാല്‍ ഏത് ഓഫിസറാണ് കേള്‍ക്കുക എന്ന പ്രതിപക്ഷ ചോദ്യത്തോടായിരുന്നു പിണറായിയുടെ പ്രതികരണം.

സര്‍ക്കാര്‍ പറഞ്ഞാല്‍ കേള്‍ക്കുമോ എന്നതില്‍ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അനാവശ്യമായ ചില ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും ഒരു തരത്തിലുള്ള കൂട്ടുത്തരവാദിത്തമില്ലായ്മയും സര്‍ക്കാറിനില്ലെന്നും പറഞ്ഞ പിണറായി പൂര്‍ണമായും കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് ഇതെന്നും കൂട്ടിച്ചേര്‍ത്തു.

ഇടുക്കിയുടെ മൂന്നാര്‍ ഭാഗത്തിന്റെ പ്രത്യേകത അതേപോലെ നിലനിര്‍ത്താനാകണം. അത് തകര്‍ക്കുന്ന രീതിയിലെ ഒരുകൈയറ്റവും അനുവദിക്കില്ല. ആ കൈയറ്റം ഒഴിപ്പിക്കുകതന്നെ ചെയ്യും. തെറ്റിദ്ധാരണ ഉണ്ടാക്കി സര്‍ക്കാറിനെ വേണ്ടാത്ത രീതിയില്‍ ചിത്രീകരിക്കാവുന്ന സംഭവം ഉണ്ടായപ്പോള്‍ അത് നടക്കാന്‍ പാടില്ലായിരുന്നു എന്നാണ് ചൂണ്ടിക്കാണിച്ചത്. അത് ഒരുവിഭാഗം ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും പിണറായി പറഞ്ഞു.

Advertisement