എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും എന്റെയെടുത്ത് വിലപ്പോവില്ല : ഒരിടത്തും കാലുകുത്താന്‍ അനുവദിക്കില്ലെന്നത് ഗീര്‍വാണമെന്നും പിണറായി
എഡിറ്റര്‍
Monday 27th February 2017 9:51am

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ ഒരു ഭീഷണിയും തന്റെയെടുത്ത് വിലപ്പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മംഗലാപുരത്ത് ആര്‍.എസ്.എസ് സ്വീകരിച്ചത് ഫാസിസ്റ്റ് നയമാണ്. ഇതിനെതിരെ നല്ല രീതിയിലാണ് മംഗലാപുരത്തെ ആളുകള്‍ പ്രതികരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരിടത്തും കാലുകുത്താന്‍ അനുവദിക്കില്ലെന്നത് ആര്‍.എസ്.എസിന്റെ ഗീര്‍വാണമാണ്. അതൊന്നും ചിലവാകാന്‍ പോകുന്നില്ല. ആളുകളെ അതിക്രൂരമായി കൊലപ്പെടുത്തുക എന്നതാണ് ആര്‍.എസ്.എസ് ശാഖകളുടെ ലക്ഷ്യം.

ആരാധനാലയങ്ങളിലെ ആയുധപരിശീലനം നിര്‍ത്തലാക്കാനുള്ള നിയമനിര്‍മാണം പരിഗണനയിലാണ്. ന്യൂനപക്ഷ വര്‍ഗീയത സംസ്ഥാനത്തുണ്ടെന്നും അത് ശക്തമായി ചെറുക്കുമെന്നും പിണറായി പറഞ്ഞു.


Dont Miss ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു; മികച്ച സഹനടന്‍ മഹര്‍ഷ അലി 


ഉത്തരേന്ത്യന്‍ സംസ്‌കാരം കേരളത്തിലേക്ക് കൊണ്ടുവരാനാണ് ആര്‍.എസ്.എസ് ശ്രമം. തിരുവനന്തപുരത്ത് അധ്യാപികയ ആര്‍.എസ്.എസ് അപമാനിച്ചു. ഇതിനെതിരെ കടുത്ത നടപടി തന്നെ സ്വീകരിക്കും. കെ. സുരേന്ദ്രന്റെ വിവാദ പ്രസംഗത്തില്‍ എന്ത് നിയമനടപടി സ്വീകരിക്കണമെന്ന് ആലോചിക്കുകയാണെന്നും പിണറായി പറഞ്ഞു.

ചില കാര്യങ്ങളില്‍ സുധീരനും കുമ്മനവും ഒരേ വാചകമാണ് പറയുന്നത്. ആര്‍.എസ്.എസുമായി സമരസ്സപ്പെടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്.
ആര്‍.എസ്.എസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ വേണ്ടിയാണ് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌ക്കരിച്ചത്

വിജിലന്‍സിനെ സംബന്ധിച്ച കോടതി നിര്‍ദേശം അംഗീകരിക്കുന്നെന്നും സര്‍ക്കാരിന് കോടതി നിര്‍ദേശങ്ങളോട് യോജിപ്പാണെന്നും പിണറായി പറഞ്ഞു.

Advertisement