തിരുവനന്തപുരം: കേരളത്തിലെ വരള്‍ച്ചാ പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേരളത്തില്‍ നിന്നും സര്‍വകക്ഷി സംഘത്തെ കാണാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Subscribe Us:

പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം തിരക്കിലാണെന്നും വേണമെങ്കില്‍ മറ്റേതെങ്കിലും മന്ത്രിമാരെ കാണാനുമായിരുന്നു നിര്‍ദേശമെന്നും പിണറായി കുറ്റപ്പെടുത്തി.

കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘത്തെ കാണാന്‍ അദ്ദേഹത്തിന് താത്പര്യമില്ലെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായിട്ടും പ്രധാനമന്ത്രി സ്വീകരിച്ച നടപടി പ്രതിഷേധാര്‍മാണെന്നും പിണറായി പറഞ്ഞു.


Dont Miss കേരളത്തില്‍ കൃത്രിമ മഴയ്ക്ക് സാധ്യത തേടുന്നതായി പിണറായി വിജയന്‍ 


സര്‍വകക്ഷി സംഘത്തെ കാണാന്‍ അനുമതി നല്‍കിതിരുന്ന മോദിയുടെ സമീപനം ഏകാധിപത്യപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ചെന്നിത്തലയുടെ പ്രസ്താവനയോട് യോജിക്കുന്നതായി ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയും പറഞ്ഞു.

അതേസമയം വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും സമയക്കുറവ് മൂലമാണ് സര്‍വകക്ഷി സംഘത്തെ കാണാന്‍ അനുമതി നല്‍കാതിരുന്നെന്നും ആഭ്യന്തരമന്ത്രിയേയോ ധനമന്ത്രിയേയോ കാണാന്‍ അനുമതി നല്‍കിയിരുന്നു എന്നും ഒ. രാജഗോപാല്‍ പറഞ്ഞു.