അമ്പലപ്പുഴ: സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ കാറിടിച്ചിച്ച് യുവാവിന് ഗുരുതരപരുക്ക്. അമ്പലപ്പുഴ കലൂരില്‍ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്.

തലക്ക് ഗുരുതരമായി പരുക്കേറ്റ അമ്പലപ്പുഴ മാത്തേരില്‍ മഹേശനെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്‍പതരയോടെയായിരുന്നു അപകടം. അപകടത്തില്‍ പെട്ട വാഹനം ഹരിപ്പാട് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം മറ്റൊരു വാഹനത്തില്‍ പിണറായി വിജയന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചെന്ന് പൊലീസ് പറഞ്ഞു.

പുറക്കാട് പഞ്ചായത്തില്‍ ജയിച്ച എല്‍.ഡി.എഫിന്റെ അഹ്ലാദപ്രകടനം കണ്ട ശേഷം മഹേഷന്‍ റോഡ് മറികടക്കുന്നതിനിടെയാണ് അപകടം.