എഡിറ്റര്‍
എഡിറ്റര്‍
എം.എം മണിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയേണ്ടത് പിണറായി: ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Saturday 26th May 2012 3:48pm

തിരുവനന്തപുരം: എം.എം. മണിയുടെ പ്രസ്താവനയ്ക്ക് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് വിശദീകരണം നല്‍കേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സി.പി.ഐ.എം രാഷ്ട്രീയകൊലപാതകം നടത്താറില്ലെന്നും തങ്ങളുടെ പാര്‍ട്ടിയെന്നാല്‍ ആളുകളെ കൊല്ലുന്ന പാര്‍ട്ടിയല്ലെന്നാണ് പിണറായി വിജയന്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറിയായ മണിയുടെ അഭിപ്രായം ഇതിന് ഘടകവിരുദ്ധമാണ്.

ആളുകളെ ലിസ്റ്റ് തയാറാക്കി കൊലപ്പെടുത്തിയെന്നാണ് മണി പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരമൊരു പ്രസ്താവന അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടും സി.പി.ഐ.എം പ്രതികരിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

എം.എം മണിയുടെ പ്രസ്താവനയില്‍ നിയമനടപടി സ്വീകരിക്കും. മണിയുടെ പ്രസംഗത്തില്‍ പരമാര്‍ശിക്കപ്പെട്ട കൊലപാതകങ്ങളുടെ കേസ് ഡയറി പരിശോധിക്കാന്‍ ഡി.ജി.ബി ജേക്കബ് പുന്നൂസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി എസ്.പിക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പുനരന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം ഹസ്സന്‍ പറഞ്ഞു. മണിക്കെതിരെ അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണിക്കെതിരെ കേസെടുക്കണമെന്ന് ഇടുക്കി എംപി പി.ടി തോമസ് പറഞ്ഞു. പരാമര്‍ശിക്കപ്പെട്ട കേസുകള്‍ പുനരന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement