എഡിറ്റര്‍
എഡിറ്റര്‍
അധിക്ഷേപത്തെ കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷത്തിന് ദുശ്ശാസനച്ചിരിയെന്ന് പിണറായി; ലക്ഷ്ണരേഖയെ കുറിച്ച് ഓര്‍ത്തത് നല്ല കാര്യമെന്ന് ചെന്നിത്തല
എഡിറ്റര്‍
Tuesday 14th March 2017 12:02pm

തിരുവനന്തപുരം: താനൂര്‍ സംഘര്‍ഷം അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം അസഹിഷ്ണുത കാണിക്കുകയാണ്. താനൂരില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ ചിലരുടെ അസഹിഷ്ണുതയാണെന്നും പിണറായി പറഞ്ഞു.

താനൂരില്‍ പ്രത്യേക പൊലീസ് കണ്‍ട്രോള്‍ റൂം തുറക്കും. അക്രമം നടത്തുന്നത് ആരായാലും അടിച്ചൊതുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. മുസ്ലിം ലീഗ് – സി.പി.ഐ. എം ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട് 31 പേരെ ഇതിനകം അറസ്റ്റു ചെയ്തതായും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കണ്ടാലറിയാവുന്ന രണ്ടായിരം പേര്‍ക്കെതിരെ കേസെടുത്തു. സംഘര്‍ഷം നിയന്ത്രിക്കാന്‍ മാത്രമാണ് പൊലീസ് ശ്രമിച്ചതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

സംഘര്‍ഷമുണ്ടായപ്പോള്‍ നിഷ്‌ക്രിയമായിരുന്ന പൊലീസ് പിന്നീടു തേര്‍വാഴ്ച നടത്തുകയാണെന്ന് നോട്ടീസ് നല്‍കിയ മുസ്ലിം ലീഗ് അംഗം എന്‍. ഷംസുദീന്‍ ആരോപിച്ചു. താനൂരില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

പൊലീസ് ഭരണകക്ഷിക്ക് ഒത്താശ ചെയ്യുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം, മുസ്‌ലിം ലീഗുകാര്‍ സിപിഎമ്മുകാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണെന്ന് താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍ പറഞ്ഞു. ലീഗുകാര്‍ പെണ്‍കുട്ടികളെ നടുറോഡില്‍ അപമാനിച്ചതായും അബ്ദുറഹിമാന്‍ ആരോപിച്ചു.


Dont Miss തല നരക്കുന്നതോ നരക്കാത്തതോ അല്ല പ്രസിഡന്റാകാനുള്ള യോഗ്യത; പാര്‍ട്ടി പറഞ്ഞാല്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാര്‍: എം.എം ഹസ്സന്‍


ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ പരാമര്‍ശം സഭാരേഖകകളില്‍നിന്നു നീക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. മുസ്ലിം ലീഗിനു വിദേശസഹായമുണ്ടെന്ന തരത്തില്‍ നടത്തിയ പരാമര്‍ശവും രേഖകളില്‍നിന്നു നീക്കി. പിന്നാലെ, വി. അബ്ദുറഹ്മാനെ സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും ചെയ്തു.

സഭയ്ക്കകത്ത് പെരുമാറുന്ന മര്യാദ പ്രതിപക്ഷനേതാവ് അംഗങ്ങള്‍ക്ക് പറഞ്ഞ് കൊടുക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കറെ പ്രതിപക്ഷം വെല്ലുവിളിക്കുകയാണ്. അധിക്ഷേപത്തെ കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷത്തിന് ദുശ്ശാസനച്ചിരിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതിനും ഒരു ലക്ഷ്്മണ രേഖ നല്ലതാണെന്നും പിണറായി പറഞ്ഞു.

അതേസമയം സ്പീക്കറുടെ കസേര വരെ മറിച്ചിട്ടവരാണ് ഇത് പറയുന്നതെന്നും സ്പീക്കറുടെ കസേരയുടെ മഹത്വം പിണറായി ഇന്നെങ്കിലും ഓര്‍മ്മച്ചത് നന്നായെന്നും ലക്ഷ്മണ രേഖയെ കുറിച്ച് മുഖ്യമന്ത്രി ഓര്‍ത്താല്‍ നന്നാവുമെന്നും ചെന്നിത്തല പറഞ്ഞു.

Advertisement