Administrator
Administrator
വിഭാഗീയത മറനീക്കി പുറത്തുവരുന്നു; വി.എസ്സിന് മറുപടിയായി കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയെന്ന് പിണറായി വിജയന്‍
Administrator
Wednesday 9th May 2012 7:32pm

vs-and-pinarayivijayanകണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് സി.പി.ഐ.എമ്മില്‍ വിഭാഗീയത മറനീക്കി പുറത്തുവരുന്നു. വി.എസ്സിന് മറുപടിയുമായി കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയെന്ന് പിണറായി വിജയന്‍. ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ അന്വേഷണം പൂര്‍ണ്ണമാകുന്നതോടെ പാര്‍ട്ടിക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ക്ക് പശ്ചാത്തപിക്കേണ്ടിവരുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കണ്ണൂരിലെ ചെണ്ടയാട്ട് എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി.

സി.പി.ഐ.എമ്മില്‍ നിന്ന് പുറത്തുപോയവര്‍ കുലംകുത്തികള്‍ തന്നെയെന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പിണറായി വിജയന്‍ പറഞ്ഞു. ശത്രുക്കളുടെ കൂടെ ചേര്‍ന്ന് പാര്‍ട്ടിക്കെതിരെ നീങ്ങുന്നവരെ തിരിച്ചറിയുമെന്നും അത്തരക്കാരെ വിളിക്കേണ്ടത് കുലംകുത്തികള്‍ എന്നു തന്നെയാണ്. ഒഞ്ചിയത്തും ഷോര്‍ണ്ണൂരും അതാണുണ്ടായത്. എതിര്‍പക്ഷത്തിരുന്നു ദ്രോഹിക്കാന്‍ നില്‍ക്കുന്നവരോട് നല്ല വാക്ക് പറഞ്ഞിട്ട് കാര്യമില്ല. പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണെന്ന് അര്‍ത്ഥമില്ല. അത്തരക്കാരെ ശാരീരികമായി കൈകാര്യം ചെയ്യുന്ന രീതി പാര്‍ട്ടിക്കില്ലെന്നും പിണറായി വിജയന്‍.

യു.ഡി.എഫ് പാര്‍ട്ടിയെ  വിമര്‍ശിക്കുന്നത് മനസ്സിലാക്കാം. അവര്‍ക്ക് അവരുടേതായ രാഷ്ട്രീയമുണ്ടെന്നും ചന്ദ്രശേഖരന്റെ വധം മുതലെടുത്ത് രാശ്ട്രീയ നേട്ടമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ വ്യംഗമായി പാര്‍ട്ടിയെ ആക്രമിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. ശത്രുക്കള്‍ളുടെ കൂടെ നിന്ന് പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ചിലരുടെ ശ്രമം തിരിച്ചറിയാന്‍ പാര്‍ട്ടിക്ക് കഴിവുണ്ട്. അങ്ങനെ പാര്‍ട്ടിയെ തകര്‍ത്തു കളയാമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? പിണറായി ചോദിച്ചു.

പുറത്തായവരുടെ സിന്ദാബാദ് വിളിയുടെ അര്‍ത്ഥം മനസ്സിലാകും. ആ നേതാവിനും അതിന്റെ അര്‍ത്ഥം മനസ്സിലാക്കാനാള്ള വിവേകമുണ്ട്. വി.എസ്സിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് പിണറായി പറഞ്ഞു.

ക്വട്ടേഷന്‍ സംഘത്തെ നയിക്കുന്നവരുടെ പാര്‍ട്ടിയല്ല സി.പി.ഐ.എം. ചന്ദ്രശേഖരന്റെ കൊലപാതകം സി.പി.ഐ.എമ്മിനെതിരെ തിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അന്വേഷണം നടക്കട്ടെ, നിഷ്പക്ഷമായ അന്വേഷിക്കട്ടെ. പാര്‍ട്ടിക്ക് ഇതില്‍ ബന്ധമില്ല. ഒരു ആശങ്കയും ഇക്കാര്യത്തിലില്ല. അന്വേഷണം കഴിയുമ്പോള്‍ എല്ലാവര്‍ക്കും ബോധ്യമാകുമെന്നും പിണറായി പറഞ്ഞു. ഒഞ്ചിയത്ത് ചന്ദ്രശേഖരന്റെ അനുയായികള്‍ വ്യാപക അക്രമണമാണ് നടത്തുന്നത്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനാണ് ഇടതുപക്ഷ എം.എല്‍.എമാര്‍ ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കാതിരുന്നത്. അങ്ങോട്ടു വന്നാല്‍ തടയുമെന്ന് പറഞ്ഞ് ചിലര്‍ വീടിനു കാവല്‍ നില്‍ക്കുമ്പോള്‍ അങ്ങോട്ടുപോകേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞു.

Malayalam News

Kerala News in English

Advertisement