Categories

വയലാര്‍ രവി തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു

pinarayi

കണ്ണൂര്‍: സംസ്ഥാനത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവി ശ്രമം നടത്തുന്നതായി സി. പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വയലാര്‍ രവി കണ്ണൂര്‍ ജില്ലാകലക്ടറെ പരസ്യമായി ഭീഷണിപ്പെടുത്തിയിരിക്കയാണ്. കേന്ദ്ര മന്ത്രി താനിരിക്കുന്ന സ്ഥാനത്തിന്റെ മാന്യത നഷ്ടപ്പെടുത്തി. കേന്ദ്രമന്ത്രിയെന്ന സ്ഥാനം ഉപയോഗിച്ച് കലക്ടറെ വരുതിയില്‍ നിര്‍ത്താനാണ് വയലാര്‍ രവിയുടെ ശ്രമം. ഇത് നഗ്നമായ അധികാര ദുര്‍വ്വിനിയോഗമാണെന്നും വയലാര്‍ രവിയുടെ ഭരണഘടനാവിരുദ്ധമായ നീക്കത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.

ലോകസഭാ തെരഞ്ഞെടുപ്പുവേളയിലും വയലാര്‍ രവി പോലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനില്‍ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിണറായി ആരോപിച്ചു. കണ്ണൂരില്‍ വോട്ടര്‍പട്ടികയില്‍ കൃത്രിമം നടത്താന്‍ സി.പി.ഐ.എം ശ്രമിക്കുന്നുവെന്നും ഇതില്‍ നടപടിയെടുക്കാത്ത ജില്ലാ കലക്ടര്‍ മാറുന്നതാണ് നല്ലതെന്നുമായിരുന്നു വയലാര്‍ രവിയുടെ പ്രസ്താവന. ഇക്കാര്യമുന്നയിച്ച് ജില്ലാ കലക്ടര്‍ ഇ. കെ ബാലകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വ കക്ഷി യോഗത്തില്‍ നിന്ന് യു. ഡി. എഫ് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.