എഡിറ്റര്‍
എഡിറ്റര്‍
ആളെക്കൊന്ന് ആശയത്തെ നശിപ്പിക്കാമെന്ന് കരുതിയിട്ടില്ല: പിണറായി
എഡിറ്റര്‍
Wednesday 30th May 2012 4:29pm

തിരുവനന്തപുരം: ആളെക്കൊന്ന് ആശയത്തെ നശിപ്പിക്കാമെന്ന വിചാരം സി.പി.ഐ.എമ്മിനില്ലെന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയത്തില്‍ എതിരാളികളുണ്ടാവുക സ്വഭാവികമാണ്. എതിരാളികളുണ്ടെന്ന് കരുതി അവരെയെല്ലാം കൊന്നു തീര്‍ക്കലല്ല ഞ്ങ്ങളുടെ പ്രസ്ഥാനത്തിന്റെ ജോലി.

അങ്ങനെയാണെങ്കില്‍ ഞങ്ങളുടെ പാര്‍ട്ടിയാണല്ലോ നശിക്കേണ്ടത്. പല കാലങ്ങളില്‍ പലരും സി.പി.ഐ.എം വിട്ടുപോയപ്പോള്‍ അവരുടെ ദേഹത്ത് ഒരുതരി മണ്ണുപോലും വീഴ്ത്തിയിട്ടില്ല. അവരുടെ തെറ്റായ പോക്കിനെ തുറന്നുകാണിക്കാനാണു ശ്രമിച്ചിട്ടുള്ളത്. – പിണറായി പറഞ്ഞു.

ആളെ കൊല്ലുക വഴി ഒരു ആശയം ഇല്ലാതാക്കാന്‍ കഴിയുമോ. തെറ്റായ ആശയങ്ങള്‍ തുറന്നുകാണിക്കുക മാത്രമാണ് പാര്‍ട്ടി ചെയ്യുന്നത്. എന്നാല്‍, സി.പി.ഐ.എമ്മിനുമേല്‍ കൊലക്കുറ്റം അടിച്ചേല്‍പ്പിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്-പിണറായി പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫിന് സമനില തെറ്റിയ അവസ്ഥയാണ് ഇപ്പോഴുള്ളത്. യു.ഡി.എഫ് അവിടെ ഊര്‍ദ്ധശ്വാസം വലിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പാടില്ലാത്തതെല്ലാം ചെയ്യുകയാണവര്‍. പിണറായി പറഞ്ഞു.

Advertisement