എഡിറ്റര്‍
എഡിറ്റര്‍
മറൈന്‍ഡ്രൈവിലെ ശിവസേനക്കാര്‍ പ്രതിപക്ഷം വാടകക്കെടുത്തവര്‍; ഗുരുതര ആരോപണവുമായി പിണറായി വിജയന്‍
എഡിറ്റര്‍
Thursday 9th March 2017 10:43am

തിരുവനന്തപുരം: മറൈന്‍ഡ്രൈവിലെ ശിവസേനയുടെ ഗുണ്ടായിസത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

മറൈന്‍ഡ്രൈവിലെ നാടകത്തിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ കൈളുണ്ടോ എന്ന് സംശിക്കുന്നതായും പ്രതിപക്ഷം വാടകക്കെടുത്ത ഗുണ്ടകളാണ് മറൈന്‍ഡ്രൈവില്‍ അഴിഞ്ഞാടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പിന്നാലെ പ്രതിപക്ഷം വലിയ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിന് മുന്നില്‍ എത്തി മുദ്രാവാക്യം വിളിച്ചു. ഭരണ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ഏറ്റുമുട്ടലിന്റെ വക്കില്‍ എത്തുകയും ചെയ്തു. തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയായിരുന്നു.

ഗുരുവായൂരിലേക്ക് കൊണ്ടുവന്ന ശുദ്ധജലം ചില ഗുണ്ടകള്‍ ചേര്‍ന്ന് ഒഴുക്കിക്കളഞ്ഞെന്നും ഇതിന് പൊലീസ് കാഴ്ചക്കാരായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞിരുന്നു.


Dont Miss പീഡോഫീലിയയെ ശക്തമായി എതിര്‍ക്കുന്നു; കുട്ടികള്‍ക്കുനേരെയുള്ള ഏതതിക്രമവും ശിക്ഷിക്കപ്പെടേണ്ട കുറ്റകൃത്യം: കിസ് ഓഫ് ലവ്


ഇത് ഗൗരവമായ വിഷയമാണെന്നും അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഗുരുവായൂര്‍ എം.എല്‍.എ കൂടിയായ കെ.വി അബ്ദുള്‍ഖാദര്‍ ലീഗ് എം.എല്‍.എമാരാണ് ഇതിന് നേതൃത്വം നല്‍കിയതെന്ന് മറുപടി പറഞ്ഞപ്പോള്‍ ഈ വിഷയത്തില്‍ കയറി സംസാരിക്കാന്‍ അബ്ദുല്‍ഖാദറിന് എന്താണ് അവകാശമെന്ന് ചെന്നിത്തല ചോദിക്കുകയായിരുന്നു.

ഇതിനെതിരെ ഭരണപക്ഷത്തെ എം.എല്‍.എമാര്‍ രംഗത്തെത്തുകയും ചെയ്തു. വിഷയത്തെ ചെന്നിത്തല രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് അബ്ദുള്‍ഖാദര്‍ മറുപടി പറഞ്ഞപ്പോള്‍ രാഷ്ട്രീയവത്ക്കരിക്കാനല്ല തന്റെ ശ്രമമെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഇതിന് പിന്നാലെ സംസാരിക്കാനായി എഴുന്നേറ്റ മുഖ്യമന്ത്രി ഇന്നലെ നടന്ന ശിവസേനയുടെ സദാചാര ആക്രമണത്തിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ കൈകളുണ്ടോ എന്ന് താന്‍ സംശിക്കുന്നതായും പ്രതിപക്ഷം വാടകക്കെടുത്ത ഗുണ്ടകളാണ് അക്രമം നടത്തിയെന്നും പറയുകയായിരുന്നു.

Advertisement