എഡിറ്റര്‍
എഡിറ്റര്‍
സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുന്നു; കളിക്കുന്നത് യു.ഡി.എഫിന് വേണ്ടിയല്ലെന്നും പിണറായി
എഡിറ്റര്‍
Tuesday 28th February 2017 10:51am

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാര്‍ പറയുന്നതെല്ലാം തെറ്റായ കാര്യങ്ങളാണെന്നും സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണ്. എന്നാല്‍ സെന്‍കുമാര്‍ ഇപ്പോള്‍ യു.ഡി.എഫ് പാളയത്തിലല്ല. യു.ഡി.എഫ് പാളയം വിട്ട് അദ്ദേഹം ഇപ്പോള്‍ മറ്റൊരു പാളയത്തിലെത്തിയിരിക്കുയാണെന്നും പിണറായി കുറ്റപ്പെടുത്തി. മറ്റ് രാഷ്ട്രീയ ലക്,ം നോക്കിയാണ്.

ഡി.ജി.പി എന്ന നിലയില്‍ സെന്‍കുമാറിന് എല്ലാ പരിഗണനയും നല്‍കിയിട്ടുണ്ട്. സെന്‍കുമാര്‍ അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കുന്ന കാര്യങ്ങളല്ല പറയുന്നതും പ്രവര്‍ത്തിക്കുന്നതുമെന്നും പിണറായി കുറ്റപ്പെടുത്തി.

ടി.പി സെന്‍കുമാറിന് പോലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നു എന്നും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് നിയസഭയില്‍ പറഞ്ഞത്. അതിനുള്ള മറുപടിയായിട്ടായിരുന്നു പിണറായി സെന്‍കുമാറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

അതേസമയം സഭയിലെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. പല കേസുകളും നിഷ്പക്ഷമായി തെളിയിച്ച ഉദ്യോഗസ്ഥനാണ് സെന്‍കുമാറെന്നും ചെന്നിത്തല പറഞ്ഞു.


Dont Miss ഗുണ്ടകള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തെന്ന് പിണറായി ; 171 പേര്‍ക്കെതിരെ കാപ്പ ചുമത്തി – 


പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നു.

രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണമാണ് തനിക്കെതിരായ പകപോക്കലിന് കാരണമെന്നും കതിരൂര്‍ മനോജ് വധകേസില്‍ സി.പി.ഐ.എം മുതിര്‍ന്ന നേതാവായ പി. ജയരാജിനെതിരെ നടത്തിയ അന്വേഷണ ഔദ്യോഗിക ജീവിതം തകര്‍ത്തുവെന്നും സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീലില്‍ വ്യക്തമാക്കിയിരുന്നു.

ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധം, അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം എന്നീ കേസുകളില്‍ താന്‍ സ്വീകരിച്ച നിലപാടുകള്‍ തന്നെ സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയെന്നും കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജന്റെ പങ്ക് അന്വേഷിച്ചപ്പോള്‍ തന്നെ തനിക്ക് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

പൊലീസ് തലപ്പത്ത് നിന്ന് മാറ്റിയതിനെതിരെ ഇടതു സര്‍ക്കാരിനെതിരെ സമര്‍പ്പിച്ച് ഹര്‍ജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്.

Advertisement